ആപ്പ്ജില്ല

ലോകത്തെ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യയിലാണ്; ജഡേജയുടെ ത്രസിപ്പിക്കുന്ന ക്യാച്ച്

രവീന്ദ്ര ജഡേജ ഫീൽഡിലുണ്ട്. ആ ഭാഗത്തേക്ക് ബാറ്റ്സ്മാൻമാർ അടിക്കാത്തതാവും നല്ലത്!

Samayam Malayalam 30 Jun 2019, 5:18 pm
ബെർമ്മിങ്ങാം: രവീന്ദ്ര ജഡേജ ഫീൽഡിലുണ്ടെങ്കിൽ ബാറ്റ്സ്മാൻമാർ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീൽഡർ ആരെന്ന് ചോദിച്ചാൽ അതിനുത്തരം ജഡേജ എന്ന് തന്നെയാണ്. അത് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു ഇംഗ്ലണ്ടിനെതിരെ എടുത്ത തകർപ്പൻ ക്യാച്ചിലൂടെ.
Samayam Malayalam Jadeja


ഇംഗ്ലണ്ട് ഓപ്പണർമാർ വെടിക്കെട്ട് പ്രകടനവുമായി ക്രീസിൽ നിലയുറപ്പിച്ചപ്പോഴാണ് വഴിത്തിരിവായി ക്യാച്ച് വന്നത്. കുൽദീപ് യാദവിൻെറ പന്ത് ഉയർത്തിയടിക്കാനുള്ള ജേണൺ റോയുടെ ശ്രമം. പന്ത് നേരെ സബസ്റ്റ്യൂട്ടായി ഫീൽഡിലെത്തിയ രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക്.

സാധാരണ ഫീൽഡർമാരാണെങ്കിൽ എളുപ്പത്തിൽ പിടിക്കാൻ സാധിക്കാത്ത ക്യാച്ചാണ് ജഡേജ കയ്യിലൊതുക്കിയത്. അർധ അവസരങ്ങൾ പോലും ക്യാച്ചാക്കി മാറ്റുമെന്നാണ് ജഡേജ തെളിയിച്ചത്. ലോകകപ്പ് ടീമിൽ ഇത് വരെ ജഡേജ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിട്ടില്ല.

ടീമിൽ ഇല്ലാതിരുന്നിട്ടും തകർപ്പൻ ക്യാച്ചുമായി ജഡേജ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. താരത്തിന് അഭിനന്ദനവുമായി ഇപ്പോൾ തന്നെ നിരവധി ട്വീറ്റുകൾ വന്ന് കഴിഞ്ഞു.

വീഡിയോ കാണാം:

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണാം


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്