ആപ്പ്ജില്ല

പാകിസ്ഥാൻ ഇനി ലോകകപ്പ് സെമിയിൽ കടക്കുമോ ? എന്താണ് സാധ്യതകൾ

ലോകകപ്പിൽ ഇനി ഏറ്റവും നിർണായകമാണ് ഇംഗ്ലണ്ടും ന്യൂസിലൻറും തമ്മിലുള്ള മത്സരവും, പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരവും

Samayam Malayalam 1 Jul 2019, 6:31 pm
ലണ്ടൻ: ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തോൽക്കണമെന്ന് ഇന്ത്യക്കാരേക്കാൾ ആഗ്രഹിച്ചത് പാകിസ്ഥാൻകാരാണ്. വിഭജനത്തിന് ശേഷം ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ ഇത്തരത്തിൽ സപ്പോർട്ട് ചെയ്തതെന്നാണ് പാക് പേസർ ശുഐബ് അക്തർ പറഞ്ഞത്. മത്സരത്തിന് മുമ്പ് തന്നെ പ്രാർഥനയുമായി പാക് ആരാധകർ സജീവമായിരുന്നു. ഏതായാലും ഇന്ത്യ ഇംഗ്ലണ്ടിനോട് തോൽക്കുകയാണ് ചെയ്തത്.
Samayam Malayalam eNG


ഇപ്പോൾ വെട്ടിലായിരിക്കുന്ന ഒരു ടീം പാകിസ്ഥാനാണ്. ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചപ്പോൾ തന്നെ ശ്രീലങ്കയുടെ സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചിരുന്നു. ഇന്ന് വെസ്റ്റ് ഇൻഡീസിനോട് തോറ്റാലും ജയിച്ചാലും അവർ സെമി കാണാൻ സാധ്യതയില്ല. എന്നാൽ പാകിസ്ഥാൻെറ കാര്യം അങ്ങനെയല്ല.

ഇംഗ്ലണ്ടും ന്യൂസിലൻറും തമ്മിലുള്ള മത്സരത്തെയാണ് ഇനി പാകിസ്ഥാൻ പ്രതീക്ഷയോടെ കാണുന്നത്. എട്ട് മത്സരങ്ങളിൽ നിന്ന് ഇംഗ്ലണ്ടിന് പത്ത് പോയിൻറാണുള്ളത്. ന്യൂസിലൻറിനെ തോൽപ്പിച്ചാൽ അവർക്ക് പന്ത്രണ്ട് പോയിൻറാവും. എന്നാൽ ന്യൂസിലൻറിനോട് തോൽക്കുകയാണെങ്കിൽ അവർ 10 പോയിൻറിൽ തന്നെ നിൽക്കും.

പാകിസ്ഥാന് ഇനിയുള്ളത് ബംഗ്ലാദേശുമായുള്ള മത്സരമാണ്. നിലവിൽ പാക് പടയ്ക്ക് 8 മത്സരങ്ങളിൽ നിന്ന് 9 പോയിൻറാണുള്ളത്. എന്ത് വന്നാലും പാകിസ്ഥാന് സെമിയിലെത്തണമെങ്കിൽ ബംഗ്ലാദേശിനെ തോൽപ്പിക്കണം. ഇംഗ്ലണ്ട് ന്യൂസിലൻറിനെ തോൽപ്പിക്കുകയാണെങ്കിൽ 12 പോയിൻറുമായി ഇംഗ്ലണ്ട് സെമിയിലെത്തും.

എന്നാൽ ന്യൂസിലൻറിനും ഇംഗ്ലണ്ടിനെതിരായ മത്സരം നിർണായകമാണെന്നതാണ് മറ്റൊരു കാര്യം. നിലവിൽ അവർക്ക് 11 പോയിൻറാണുള്ളത്. മത്സരം തോറ്റാൽ പിന്നെ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരഫലത്തെ അവരും ആശ്രയിക്കണം. ന്യൂസിലൻറ് തോൽക്കുകയും പാകിസ്ഥാൻ ജയിക്കുകയും ചെയ്താൽ റൺ റേറ്റിൽ മുന്നിലുള്ള ടീം മുന്നോട്ട് കടക്കും. നിലവിൽ റൺ റേറ്റിൻെറ അടിസ്ഥാനത്തിൽ ന്യൂസിലൻറാണ് മുന്നിലുള്ളത്.

പാകിസ്ഥാന് ഇനി സെമിയിൽ കടക്കാൻ മൂന്ന് കാര്യങ്ങൾ സംഭവിക്കണം. അവ താഴെ പറയുന്നവയാണ്.

1. പാകിസ്ഥാൻ നിർബന്ധമായും ബംഗ്ലാദേശിനെ തോൽപ്പിക്കണം
2. ഇംഗ്ലണ്ട് ന്യൂസിലൻറിനോട് തോൽക്കണം ഒപ്പം പാകിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കണം.
3. ഇംഗ്ലണ്ട് ന്യൂസിലൻറിനെ തോൽപ്പിക്കണം. പാകിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കണം ഒപ്പം റൺ റേറ്റിൽ ന്യൂസിലൻറിനെ മറികടക്കണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്