ആപ്പ്ജില്ല

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഓറഞ്ച് ജഴ്സിയിൽ ഇറങ്ങിയേക്കും; കാരണം ഇതാണ്!

ഇന്ത്യൻ ടീം ഏകദിനത്തിലും ലോകകപ്പുകളിലും ഇറങ്ങുന്നത് നീല ജഴ്സിയിലാണ്. അങ്ങിനെയാണ് നീലപ്പട എന്ന പേര് പോലും ടീമിന് ലഭിച്ചത്. എന്നാൽ ഈ ലോകകപ്പിൽ അതിന് മാറ്റം വരുമെന്നാണ് സൂചന

Samayam Malayalam 4 Jun 2019, 3:12 pm
ന്യൂഡൽഹി: 1992ലെ ലോകകപ്പിലാണ് ആദ്യമായി ക്രിക്കറ്റ് ലോകകപ്പിൽ കളർ ജഴ്സികൾ അണിഞ്ഞ് തുടങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ ഇന്ത്യൻ ടീം ഏകദിനത്തിലും ലോകകപ്പുകളിലും ഇറങ്ങുന്നത് നീല ജഴ്സിയിലാണ്. എന്നാൽ ഈ ലോകകപ്പിൽ അതിന് മാറ്റം വരുമെന്നാണ് സൂചന.
Samayam Malayalam India


ചില മത്സരങ്ങളിൽ ഇന്ത്യയെ ഓറഞ്ച് ജഴ്സിയിൽ കണ്ടേക്കാം. ജൂൺ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിലായിരിക്കും ഇന്ത്യ ആദ്യമായി ഓറഞ്ച് ജഴ്സിയിൽ ഇറങ്ങുകയെന്നാണ് സൂചന. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നീലയിൽ തന്നെയായിരിക്കും.

ഐസിസിയുടെ പുതിയ നിയമപ്രകാരമാണ് ഇത്തരത്തിൽ ജഴ്സിയിലെ കളർ മാറ്റുന്നത്. ഐസിസി ഇവൻറുകളിലും മറ്റും ഉപയോഗിക്കാനായി ഓരോ ടീമും രണ്ട് നിറത്തിലുള്ള ജഴ്സികൾ തെരഞ്ഞെടുക്കണമെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനാലാണ് ഇന്ത്യ ഓറഞ്ച് ജഴ്സി തെരഞ്ഞെടുത്തിരിക്കുന്നത്.

ഒരേ നിറത്തിലുള്ള ജഴ്സി അണിയുന്ന രണ്ട് ടീമുകൾ കളിക്കുമ്പോഴും ഒരു ടീം വ്യത്യസ്ത ജഴ്സി അണിയണമെന്നാണ് നിയമം. ആതിഥേയർക്ക് ഈ ജഴ്സി മാറ്റേണ്ടതില്ല. അതിനാൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജഴ്സി മാറ്റേണ്ടി വരില്ല. ഇംഗ്ലണ്ടും നീല ജഴ്സിയിൽ ഇറങ്ങുന്ന ടീമാണ്. ഏതായാലും ഇന്ത്യ ഓറഞ്ചിൽ ഇറങ്ങുമെന്ന് തന്നെയാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്