ആപ്പ്ജില്ല

Ind vs NZ Semifinal: ഷമിയെ തിരികെ വിളിച്ചേക്കും; ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഇന്ത്യ നാളെ ന്യൂസിലൻറിനെ നേരിടാൻ ഒരുങ്ങുകയാണ്

Samayam Malayalam 8 Jul 2019, 8:53 pm
മാഞ്ചസ്റ്റർ: ലോകകപ്പ് ഫൈനലിന് ഇനി ഇന്ത്യക്ക് ഒരു പടി മാത്രമാണുള്ളത്. ലോകകപ്പ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ടീം അത് അർഹിക്കുന്നുമുണ്ട്. ഈ ലോകകപ്പിൽ ഇത് വരെ ഇംഗ്ലണ്ടിനോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളത്. പോയിൻറ് പട്ടികയിൽ നാലം സ്ഥാനത്തുള്ള ന്യൂസിലൻറാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.
Samayam Malayalam 1


ലോകകപ്പിൽ ഇന്ത്യയും ന്യൂസിലൻറും തമ്മിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയിരുന്നില്ല. മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. നാളെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് ആദ്യ സെമിഫൈനൽ നടക്കുന്നത്. വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തകർത്ത് വിട്ട വേദിയാണിത്.

ശ്രീലങ്കക്കെതിരെ കളിച്ച ടീമിൽ നിന്ന് വളരെ ചെറിയ മാറ്റങ്ങളുമായിട്ടായിരിക്കും ഇന്ത്യ ന്യൂസിലൻറിനെ നേരിടുകയെന്നതാണ് സൂചന. മുഹമ്മദ് ഷമിയെ തിരികെ വിളിച്ചേക്കും എന്നതാണ് പ്രധാന മാറ്റം. ഓൾഡ് ട്രാഫോർഡിൽ മികച്ച റെക്കോർഡുള്ള താരമാണ് ഷമി. വെസ്റ്റ് ഇൻഡീസിനെതിരെ അദ്ദേഹ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.

കെഎൽ രാഹുലും രോഹിത് ശർമയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. മൂന്നാം നമ്പറിൽ വിരാട് കോഹ്ലി, നാലാം നമ്പറിൽ ഋഷഭ് പന്ത് എന്നിവരെത്തും. അഞ്ചാമനായി മഹേന്ദ്ര സിങ് ധോണി, ആറാമനായി ദിനേശ് കാർത്തിക്, ഏഴാമനായി ഹാർദിക് പാണ്ഡ്യ എന്നിങ്ങനെ തന്നെയായിരിക്കും ബാറ്റിങ് ലൈനപ്പ്.

ബോളർമാരിൽ ജസ്പ്രീത് ബുംറയും സ്പിന്നർ യുസ്വേന്ദ്ര ചാഹലുമായിരിക്കും ആദ്യം സ്ഥാനം ഉറപ്പിക്കുന്നവർ. മുഹമ്മദ് ഷമിയും കുൽദീപ് യാദവും അടങ്ങിയ ബോളിങ് നിരക്കായിരിക്കാം കൂടുതൽ സാധ്യത. ഒരു ഓൾ റൗണ്ടറെ കൂടി പരിഗണിക്കുകയാണെങ്കിൽ കുൽദീപിന് പകരം രവീന്ദ്ര ജഡേജ തന്നെ ടീമിൽ സ്ഥാനം ഉറപ്പിച്ചേക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്