ആപ്പ്ജില്ല

ഏറ്റവും പ്രിയ്യപ്പെട്ട ക്യാപ്റ്റനെയും കോച്ചിനെയും പ്രഖ്യാപിച്ച് യുവരാജ് സിങ്

ഏകദിനത്തിലും ട്വൻറി20യിലും ഒരുപോലെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരമാണ് യുവരാജ്. നിരവധി ക്യാപ്റ്റൻമാർക്ക് കീഴിലും പരിശീലകർക്ക് കീഴിലും അദ്ദേഹം കളിച്ചു.

Samayam Malayalam 12 Jun 2019, 2:42 pm

ഹൈലൈറ്റ്:

  • പ്രിയ്യപ്പെട്ട കോച്ചിനെയും ക്യാപ്റ്റനെയും പ്രഖ്യാപിച്ച് യുവരാജ്
  • നിരവധി ക്യാപ്റ്റൻമാർക്ക് കീഴിലും പരിശീലകർക്ക് കീഴിലും യുവി കളിച്ചിട്ടുണ്ട്
  • എംഎസ് ധോണിയും മികച്ച ക്യാപ്റ്റനാണെന്ന് യുവി പറഞ്ഞു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam MS Dhoni
ന്യൂഡൽഹി: ഒന്നര പതിറ്റാണ്ടിലധികം നീണ്ടു നിന്ന കരിയറിന് ശേഷമാണ് യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിനത്തിലും ട്വൻറി20യിലും ഒരുപോലെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരമാണ് യുവരാജ്. നിരവധി ക്യാപ്റ്റൻമാർക്ക് കീഴിലും പരിശീലകർക്ക് കീഴിലും അദ്ദേഹം കളിച്ചു.
ട്വൻറി20 ലോകകപ്പിലും, ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടുമ്പോൾ എംഎസ് ധോണിയെന്ന ക്യാപ്റ്റന് കീഴിലാണ് യുവി കളിച്ചത്. എന്നാൽ തൻെറ ക്രിക്കറ്റ് കരിയറിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ സൗരവ് ഗാംഗുലിയാണ് പ്രിയപ്പെട്ട ക്യാപ്റ്റനെന്ന് യുവരാജ് പറഞ്ഞു.

ഏറ്റവും പ്രിയപ്പെട്ട പരിശീലകൻ ഗ്യാരി കേസ്റ്റനാണെന്നും യുവരാജ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ പരിശീലകനായ കേസ്റ്റൻെറ കീഴിലാണ് ഇന്ത്യ ലോകകിരീടം നേടിയത്. എംഎസ് ധോണിയും മികച്ച ക്യാപ്റ്റനാണെന്നും സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിൽ അദ്ദേഹത്തിന് അപാര കഴിവാണെന്നും യുവി കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്