ആപ്പ്ജില്ല

India vs West Indies 1st T20: ഫ്ലോറിഡയിൽ രോഹിതിനെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്

ലോക ക്രിക്കറ്റിലെ അത്യപൂർവ റെക്കോർഡുകളിൽ ഒന്നാണ് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയെ കാത്തിരിക്കുന്നത്

Samayam Malayalam 3 Aug 2019, 12:07 pm
ന്യൂഡൽഹി: ട്വൻറി20 ക്രിക്കറ്റിൽ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് രോഹിത് ശർമ. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ഉപനായകൻ മിന്നുന്ന ഫോമിലായിരുന്നു. അഞ്ച് സെഞ്ച്വറികൾ നേടി അദ്ദേഹം ചരിത്രത്തിലെ അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും രോഹിതായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വൻറി20 മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ രോഹിത് ഒരു ലോക റെക്കോർഡിന് അരികെയാണ്.
Samayam Malayalam Rohit


യുഎസിലെ ഫ്ലോറിഡയിലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ട്വൻറി20. മത്സരത്തിൽ നാല് സിക്സറുകൾ അടിച്ചാൽ ലോകത്ത് ട്വൻറി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് രോഹിതിൻെറ പേരിലാവും. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയിലിൻെറ റെക്കോർഡാണ് രോഹിത് മറികടക്കുക. ടി20 പരമ്പരയിൽ ഗെയിൽ കളിക്കുന്നില്ല.

Read More: ലോകകപ്പ് സെമിയിൽ ധോണിയെ 7ാമനായി ഇറക്കിയതാര് ? വൻ വെളിപ്പെടുത്തലുമായി ബംഗാർ

നിലവിൽ ട്വൻറി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയിട്ടുള്ളത് ഗെയിലാണ്. 105 സിക്സസറുകളാണ് അദ്ദേഹം അടിച്ചിട്ടുള്ളത്. രോഹിത് 102 സിക്സറുകൾ അടിച്ചിട്ടുണ്ട്. ഗെയിലിനെ കൂടാതെ ഒരാൾ കൂടി രോഹിതിന് മുന്നിലുണ്ട്. 103 സിക്സറുമായി ന്യൂസിലൻറ് താരം മാർട്ടിൻ ഗപ്ടിൽ. 92 സിക്സറുകളുമായി കോളിൻ മൺറോയും 91 സിക്സറുകളുമായി ബ്രെണ്ടൻ മക്കല്ലവുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.

Read More: വിൻഡീസ് പര്യടനത്തിന് മുമ്പ് രോഹിതിൻെറ ട്വീറ്റ്; വിവാദങ്ങൾക്കുള്ള മറുപടിയോ ?!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്