ആപ്പ്ജില്ല

ധോണിയെ മറി കടന്നു; ടെസ‍്‍റ്റിൽ കോഹ‍്‍ലിയുടെ തൊപ്പിയിൽ പുതിയൊരു പൊൻതൂവൽ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച നായകനായി കോഹ‍്‍ലി

Samayam Malayalam 3 Sept 2019, 11:57 am
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച നായകനായി വിരാട് കോഹ‍്‍ലി. മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡാണ് കോഹ‍്‍ലി മറികടന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ 257 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെയാണ് കോഹ‍്‍ലി ധോണിയെ മറികടന്ന് മുന്നിലെത്തിയത്.
Samayam Malayalam Kohli


മറ്റ് ഇന്ത്യൻ നായകരേക്കാൾ ടെസ്റ്റിലെ വിജയ ശരാശരിയിൽ ഏറെ മുന്നിലാണ് കോഹ‍്‍ലി. 58.33 ആണ് നായകനെന്ന നിലയിൽ കോഹ‍്‍ലിയുടെ വിജയ ശരാശരി. 27 ടെസ്റ്റ് വിജയങ്ങളിലാണ് ധോണി ഇന്ത്യയെ നയിച്ചിട്ടുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കിയ നായകനായി കോഹ‍്‍ലി മാറിയിരുന്നു.

Read More: ഇന്ത്യക്ക് 257 റൺസ് ജയം, പരമ്പര തൂത്തുവാരി; കോഹ‍്‍ലിക്ക് റെക്കോർഡ്

48 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ‍്‍ലി 28 എണ്ണത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റിൽ നയിച്ചിട്ടുള്ളത് ധോണിയാണ്. 60 മത്സരങ്ങളിൽ 27 എണ്ണത്തിൽ ധോണി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഗാംഗുലി 49 ടെസ്റ്റ് മത്സരങ്ങളിൽ 21 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചിട്ടുണ്ട്.

Read More: മുഹമ്മദ് ഷമിക്കും റെക്കോർഡ്; നേട്ടമല്ല, അൽപം നാണക്കേടാണെന്ന് മാത്രം!

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളും ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ ഹനുമ വിഹാരിയാണ് മാൻ ഓഫ് ദി മാച്ച്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്