ആപ്പ്ജില്ല

ബുംറക്ക് പോലും സാധിച്ചിട്ടില്ല; അരങ്ങേറ്റ മത്സരത്തിൽ സെയ‍്‍നിക്ക് റെക്കോ‍ർഡ്

ഡെത്ത് ഓവറിൽ ഇന്ത്യക്ക് ജസ്പ്രീത് ബുംറയെ പോലെ വിശ്വസിക്കാവുന്ന ബോളറാവാനുള്ള ഭാവി സെയ്നിക്കുണ്ടെന്ന് താരം തെളിയിക്കുന്നു

Samayam Malayalam 4 Aug 2019, 7:15 pm
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ആദ്യ ട്വൻറി20 മത്സരത്തിൽ റെക്കോർഡ് പ്രകടനവുമായി നവദീപ് സെയ്നി. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം കാഴ്ച വെച്ച മത്സരമായിരുന്നു ഇത്. നാലോവർ എറിഞ്ഞ് 17 റൺസ് വഴങ്ങി അദ്ദേഹം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാരെല്ലാം മത്സരത്തിൽ വിക്കറ്റ് വീഴ്ത്തിയിരുന്നു.
Samayam Malayalam Saini


ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ്, കൃണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. ആദ്യമത്സരം കളിച്ച സെയ്നി ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. ആ ഓവറിൽ തന്നെ മറ്റൊരു വിക്കറ്റും പിഴുതു.

Watch Video: അഞ്ച് സിക്സുമായി 22 പന്തിൽ 51 റൺസ്; പഴയ യുവരാജ് ഇതാ തിരിച്ചെത്തിയിരിക്കുന്നു

വിൻഡീസ് നിരയിലെ അപകടകാരിയായ നിക്കോളാസ് പൂരനെയും ഷിംറോൺ ഹെറ്റ്മെയറെയുമാണ് സെയ്നി ആദ്യം പുറത്താക്കിയത്. ടീമിലെ ടോപ് സ്കോറർ കീറോൺ പൊള്ളാർഡിനെയും സെയ്നിയാണ് പുറത്താക്കിയത്. അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റിനൊപ്പം ഒരു അപൂർവ റെക്കോർഡ് കൂടി സെയ്നി സ്വന്തമാക്കി.


ഒരു ടി20 മത്സരത്തിൽ 20ാം ഓവർ മെയ്ഡൻ എറിയുന്ന ആദ്യ ഇന്ത്യൻ ബോളറായിരിക്കുകയാണ് സെയ്നി. ഇന്ത്യൻ ക്രിക്കറ്റിൽ ഡെത്ത് ഓവറുകളിൽ ഏറ്റവും നന്നായി പന്തെറിയുന്ന താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുംറക്ക് പോലും സാധിക്കാത്ത റെക്കോർഡാണിത്. അവസാന ഓവറിൽ ഒരു വിക്കറ്റ് അടക്കമാണ് സെയ്നി മെയ്ഡൻ ഓവർ എറിഞ്ഞത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ഇന്ത്യൻ പേസർ സ്വന്തമാക്കി.

Read More: ഇനി അവൻ എന്നാണ് പഠിക്കുക ? ഇന്ത്യൻ താരത്തിനെതിരെ ട്വിറ്ററിൽ രൂക്ഷവിമർശനം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്