ആപ്പ്ജില്ല

'ടെസ്റ്റിൽ അവൻെറ വളർച്ച അമ്പരപ്പിക്കുന്നത്'; ഇന്ത്യൻ താരത്തെ പുകഴ്ത്തി സച്ചിൻ

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

Samayam Malayalam 3 Sept 2019, 5:51 pm
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0നാണ് വിജയിച്ചത്. രണ്ടാം ടെസ്റ്റിൽ ഇന്ത്യ 257 റൺസിനാണ് വിജയിച്ചത്. ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടീം എന്ന നിലയിലും വലിയ വിജയമാണ്. ബാറ്റിങ് നിരയിൽ അജിങ്ക്യ രഹാനെ ഫോമിലെത്തി. ടൂർണമെൻറിൻെറ കണ്ടെത്തലായി ഹനുമ വിഹാരി വരുന്നു.
Samayam Malayalam Sachin


ഇശാന്ത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി പേസ് ത്രയത്തിൻെറ തകർപ്പൻ പ്രകടനം. എന്നിവയൊക്കെ ടീമിന് ആത്മവിശ്വാസം പകരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും രംഗത്തെത്തിയിരിക്കുകയാണ്. ജസ്പ്രീത് ബുംറയുടെ പ്രകടനത്തിൽ ഏറെ സന്തോഷവാനാണ് സച്ചിൻ.

Read More: വിഹാരി സ്ഥാനമുറപ്പിച്ചു; ടെസ്റ്റിൽ സൂപ്പർ താരത്തിൻെറ വഴി അടഞ്ഞുവെന്ന് ആരാധകർ

ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. "ഈ ടെസ്റ്റ് പരമ്പരയിൽ ബുംറയുടെ ബോളിങ് ഏറെ ആസ്വദിച്ചാണ് കണ്ടത്. വെസ്റ്റ് ഇൻഡീസിൽ പരമ്പര വിജയിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ," സച്ചിൻ ട്വിറ്ററിൽ കുറിച്ചു.


രണ്ടാം ടെസ്റ്റിൽ ഹാട്രിക് അടക്കം ആറ് വിക്കറ്റുകളാണ് ജസ്പ്രീത് ബുംറ പിഴുതത്. നിലവിൽ താരത്തിൻെറ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് 27/6 പ്രകടനം പിറന്നത് ഈ ടെസ്റ്റിലാണ്. ടെസ്റ്റ് റാങ്കിങിലും ബുംറക്ക് മികച്ച നേട്ടമാണ് ഉണ്ടായിരിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച പോയിൻറുമായി അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി.

Read More: ടെസ്റ്റ് റാങ്കിങ്: സ‍്‍മിത്ത് വീണ്ടും ഒന്നാമത്; 40 സ്ഥാനങ്ങൾ മുന്നോട്ട് കയറി ഒരു ഇന്ത്യൻ താരം!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്