ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൻെറ ഭാവിയെ കുറിച്ച് പ്രവചനം നടത്തി യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിൽ. വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുന്നത് ആരെന്ന് ചോദിച്ചാൽ ഗെയിലിന് കൃത്യമായ ഉത്തരമുണ്ട്. കിങ്സ് ഇലവൻ പഞ്ചാബിലെ സഹതാരം കെഎൽ രാഹുലാണ് അതിന് കഴിവുള്ള താരമെന്നാണ് ഗെയിലിൻെറ വിലയിരുത്തൽ.
"നിരവധി പ്രതിഭാശാലികളായ ക്രിക്കറ്റർമാർ ഇന്ത്യയിലുണ്ട്. ഇന്ത്യയെ ഇനി മുന്നോട്ട് നയിക്കുവാൻ പറ്റിയ താരങ്ങൾ ആരെന്ന് ചോദിക്കുമ്പോൾ പെട്ടെന്ന് വരുന്ന ഒരു പേര് കെഎൽ രാഹുലിൻെറതാണ്. വിരാടിന് ശേഷം ഇനി അവൻെറ കാലമാവും," ഗെയിൽ പിടിഐയോട് പറഞ്ഞു.
27കാരനായ രാഹുൽ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനം ടീമിലെ സ്ഥാനം നഷ്ടമാക്കി.ഹാർദിക് പാണ്ഡ്യക്കൊപ്പം ടിവി ഷോയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് വിലക്ക്.
എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനമാണ് രാഹുൽ കാഴ്ച വെക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് ടീമിലും രാഹുൽ സ്ഥാനം പിടിച്ചു. സമ്മർദ്ദത്തിന് അടിപ്പെടരുത് എന്നത് മാത്രമാണ് രാഹുലിനോട് പറയാനുള്ളതെന്ന് ഗെയിൽ പറഞ്ഞു.