ആപ്പ്ജില്ല

Andrew Tye: എെപിഎല്ലിലെ പർപ്പിൾ ക്യാപ്പ് ആൻഡ്രൂ ടൈക്ക് സ്വന്തം

പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി കിങ്സ് ഇലവൻ പഞ്ചാബ് താരം ആൻഡ്രൂ ടൈ

Samayam Malayalam 28 May 2018, 3:20 pm
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 11ാം സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനക്കാരനായി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി കിങ്സ് ഇലവൻ പഞ്ചാബ് താരം ആൻഡ്രൂ ടൈ. ഓസ്ട്രേലിയയിൽ നിന്നുള്ള പേസറായ ടൈ 14 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് നേടിയത്.
Samayam Malayalam Andrew-Tye-Kings-XI-Punjab-KXIP-IPL-2018-1


മുംബൈ ഇന്ത്യൻസിനെതിരെ 16 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിൻെറ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം. ഈ സീസൺ എെപിഎല്ലിൽ 21 വിക്കറ്റുകൾ നേടിയ സൺ റൈസേഴ്സ് ഹൈദരാബാദ് താരങ്ങളായ റാഷിദ് ഖാൻ, സിദ്ദാർഥ് കൗൾ എന്നിവരാണ് ടൈക്ക് പിന്നിൽ രണ്ട്, മൂന്ന് സ്ഥാനങ്ങലെത്തിയത്.

20 വിക്കറ്റുകൾ നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻെറ ഉമേഷ് യാദവ്, 18 വിക്കറ്റുകൾ നേടിയ ഡൽഹി ഡെയർഡെവിൾസിൻെറ ട്രെൻറ് ബോൾട്ട് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്