ആപ്പ്ജില്ല

ലോകത്തിലെ പ്രിയപ്പെട്ട 3 ക്രിക്കറ്റ് താരങ്ങളെ പ്രഖ്യാപിച്ച് ഷാക്കിബ്; ഒരാൾ ഇന്ത്യൻ താരം!!

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് ക്രിക്കറ്റ് താരങ്ങൾ ആരെല്ലാമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ. രോഹിത് ശ‍ർമ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയവരൊന്നുമല്ല ഷാക്കിബിൻെറ പട്ടികയിലുള്ളത്.

Samayam Malayalam 2 Apr 2021, 7:06 pm
ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ വീണ്ടും ഐപിഎല്ലിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. മുമ്പ് കളിച്ചിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തന്നെയാണ് ഷാക്കിബ് വീണ്ടും കളിക്കുന്നത്. 34കാരനായ താരം വലിയ പ്രതീക്ഷയോടെയാണ് ടൂർണമെൻരിനെത്തുന്നത്. 3.2 കോടി രൂപയ്ക്കാണ് താരത്തെ ഇത്തവണ കെകെആ‍ർ ലേലത്തിൽ എടുത്തിരിക്കുന്നത്. ലോക ക്രിക്കറ്റിൽ നിലവിൽ തനിക്ക് പ്രിയപ്പെട്ട മൂന്ന് കളിക്കാരെ വെളിപ്പെടുത്തിയിരിക്കുകയാണ് ഷാക്കിബ്.
Samayam Malayalam bangladesh player shakib al hasan announces his three favourite cricketers from world cricket
ലോകത്തിലെ പ്രിയപ്പെട്ട 3 ക്രിക്കറ്റ് താരങ്ങളെ പ്രഖ്യാപിച്ച് ഷാക്കിബ്; ഒരാൾ ഇന്ത്യൻ താരം!!



പെട്ടെന്ന് വിരമിക്കില്ല...

34കാരനായ ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശിൻെറ ഏറ്റവും സീനിയർ താരങ്ങളിലൊരാളാണ്. പെട്ടെന്ന് വിരമിക്കാൻ പദ്ധതിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 2023 ചിലപ്പോൾ അവസാന ലോകകപ്പായേക്കും. അതിൽ കിരീടം നേടാനായില്ലെങ്കിൽ 2027 ലോകകപ്പ് വരെ കളിക്കളത്തിൽ തുടരുമെന്നാണ് ഷാക്കിബ് പറയുന്നത്.

(Getty Images)

പ്രിയപ്പെട്ട കളിക്കാർ

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് കളിക്കാർ ആരെല്ലാമെന്ന് വെളിപ്പെടുത്തി ഷാക്കിബ് അൽ ഹസൻ. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയിരുന്നത്. ഇംഗ്ലണ്ടിൻെറ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച ബെൻ സ്റ്റോക്സാണ് ഷാക്കിബിൻെറ ആദ്യപ്രിയ താരം. ന്യൂസിലൻറ് നായകൻ കെയ്ൻ വില്യംസണാണ് രണ്ടാമത്തെയാൾ.

(AFP Photo)

Also Read: അന്ന് യോ യോ ടെസ്റ്റുണ്ടായിരുന്നെങ്കില്‍ ഈ സൂപ്പര്‍ താരങ്ങള്‍ കളിക്കില്ലായിരുന്നെന്ന് വിരേന്ദര്‍ സെവാഗ്

കൂട്ടത്തിൽ ജഡേജയും

ഇന്ത്യൻ താരം രവീന്ദ്ര ജഡേജയും ഷാക്കിബ് അൽ ഹസൻെറ പ്രിയപ്പെട്ട കളിക്കാരുടെ കൂട്ടത്തിലുണ്ട്. വില്യംസണിനും സ്റ്റോക്സിനും പുറമെ ഷാക്കിബ് തെരഞ്ഞെടുത്തിരക്കുന്നത് ജഡേജയെയാണ്. മികച്ച ഫോമിൽ കളിച്ചിരുന്ന ജഡേജ നിലവിൽ പരിക്ക് കാരണം മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.

(AFP Photo)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്