ഐപിഎൽ 2021 എഡിഷന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ നടക്കും. ട്വിറ്ററിലൂടെയാണ് ബിസിസിഐ ഇക്കാര്യം പ്രഖ്യാപിച്ചത്. ലേലത്തിന് മുമ്പായി റിലീസ് ചെയ്യുന്നതും നിലനിർത്തുന്നതുമായ കളിക്കാരുടെ വിശദാംശങ്ങൾ ഫ്രാഞ്ചൈസികൾ പ്രഖ്യാപിച്ചിരുന്നു. കളിക്കാർക്ക് നേരിട്ട് തന്നെ ലേലത്തിൽ രജിസ്റ്റർ ചെയ്യാം.
2020 ഐപിഎൽ പൂർണമായും യുഎഇയിലാണ് നടന്നത്. തുടർച്ചയായി രണ്ട് തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസാണ് നിലവിലെ ചാമ്പ്യൻമാർ. 2021ൽ ലീഗ് എവിടെ നടത്തുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ലേലത്തിന് ശേഷമായിരിക്കും ഐപിഎൽ തുടങ്ങുന്ന തീയതിയും വേദിയും പ്രഖ്യാപിക്കുക.
Also Read: അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഒരാൾക്ക് ഇത്രക്ക് ധൈര്യമോ? ഇന്ത്യൻ യുവതാരം അമ്പരപ്പിച്ചുവെന്ന് അശ്വിൻ!!
ഇന്ത്യയിൽ പ്രാദേശിക ക്രിക്കറ്റ് ടൂർണമെൻറുകൾ ആരംഭിച്ച് കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായി നടക്കാൻ പോവുന്ന അന്താരാഷ്ട്ര പരമ്പര ഫെബ്രുവരിയിലാണ് നടക്കുക. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാട്ടിൽ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകൾ കളിക്കും. കേന്ദ്ര സർക്കാരിൻെറ അനുമതി ലഭിച്ചാൽ ഇത്തവണ ലീഗ് ഇന്ത്യയിൽ നടത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിലല്ലെങ്കിൽ യുഎഇ തന്നെയായിരിക്കും രണ്ടാമത്തെ ചോയ്സ്.