ആപ്പ്ജില്ല

ഐപിഎൽ ഈ വ‍ർഷം നടക്കുമോ? ഒടുവിൽ ഗാംഗുലിയുടെ നിർണായക വെളിപ്പെടുത്തൽ!

ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം തന്നെ നടത്താൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി

Samayam Malayalam 8 Jul 2020, 5:25 pm
ന്യൂഡൽഹി: 2020ൽ തന്നെ ഇന്ത്യയിൽ ഐപിഎൽ നടത്തുകയെന്നത് തൻെറ പ്രധാന ലക്ഷ്യമാണെന്ന് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. രാജ്യത്ത് കൊവിഡ് 19 കേസുകളുടെ കാര്യത്തിൽ ഒരു കുറവുമില്ല. എന്നാൽ 2020 ഐപിഎൽ നടക്കാതിരിക്കില്ലെന്നാണ് തൻെറ വിശ്വാസമെന്ന് ഗാംഗുലി പറഞ്ഞു.
Samayam Malayalam ഈ വർഷം തന്നെ ഐപിഎൽ നടത്തുമെന്ന് ഗാംഗുലി
ഈ വർഷം തന്നെ ഐപിഎൽ നടത്തുമെന്ന് ഗാംഗുലി


"ഐപിഎൽ ഇല്ലാത്ത ഒരു 2020 വർഷത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. 35-40 ദിവസങ്ങളാണ് ലഭിക്കുന്നതെങ്കിൽ പോലും ലീഗ് നടത്തണമെന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ എവിടെ നടക്കുമെന്ന് ഇപ്പോൾ ഉറപ്പ് പറയാനാവില്ല," ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു.

Also Read: സൗരവ് ഗാംഗുലി... ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ ഒരു ഫോക്‌ലോര്‍

ന്യൂസിലൻറ്, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങൾ ഐപിഎൽ നടത്താൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ബിസിസിഐ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇന്ത്യയിൽ തന്നെ ചുരുങ്ങിയ വേദികളിലായി മത്സരം നടത്താൻ സാധിക്കുമോയെന്നാണ് ചിന്തിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യക്ക് പുറത്താണെങ്കിൽ എവിടെ നടത്തണമെന്ന് ആലോചിക്കണം. വിദേശത്താണെങ്കിൽ ബിസിസിഐക്കും ഫ്രാഞ്ചെസികൾക്കും ചെലവ് കൂടുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

ടി20 ലോകകപ്പ് ഈ വർഷം തന്നെ നടക്കുമോയെന്ന കാര്യത്തിലും അന്തിമ തീരുമാനം വന്നിട്ടില്ല. ഇത് കൂടി ബിസിസിഐ പരിഗണിക്കുന്നുണ്ട്. ഓസ്ട്രേലിയയാണ് ലോകകപ്പ് നടക്കേണ്ടത്. ലോകകപ്പ് മാറ്റി വെക്കുകയാണെങ്കിൽ ആ സമയത്ത് ലീഗ് നടത്താനാണ് ആലോചിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്