ആപ്പ്ജില്ല

ഇവർ ഈ ഐപിഎല്ലിൻെറ കണ്ടെത്തലുകൾ; 2 ഇന്ത്യൻ പേസർമാരെ പുകഴ്ത്തി ബ്രെറ്റ് ലീ

ഐപിഎല്ലിൽ കളിക്കുന്ന രണ്ട് ഇന്ത്യൻ പേസർമാരെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ. ഇന്ത്യയുടെ ക്ലാസ് ബോളറാണ് ജസ്പ്രീത് ബുംറയെന്നും ലീ കൂട്ടിച്ചേർത്തു

Samayam Malayalam 17 Apr 2019, 10:55 pm

ഹൈലൈറ്റ്:

  • ഇന്ത്യൻ പേസ് ബോളിങ് ഇവരിൽ ഭദ്രമാണ്
  • ക്ലാസ് ബോളറാണ് ബുംറയെന്നും ലീ പറഞ്ഞു
  • ഇന്ത്യൻ പേസർമാർക്ക് കിലോമീറ്ററിൽ 145ൽ കൂടുതൽ വേഗതയിൽ പന്തെറിയാൻ സാധിക്കുന്നുവെന്നത് വലിയ കാര്യമാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Lee
മുംബൈ: രണ്ട് ഇന്ത്യൻ പേസർമാരെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ. ഐപിഎല്ലിൽ തന്നെ ഏറ്റവും ആകർഷിച്ച രണ്ട് പേസർമാർ പ്രസിദ്ധ് കൃഷ്ണയും നവദീപ് സെയ്നിയും ആണെന്ന് ലീ പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് താരമായ സെയ്നി ഇന്ത്യയുടെ ലോകകപ്പ് റിസർവ് താരങ്ങളിൽ ഒരാൾ കൂടിയാണ്.
പ്രസിദ്ധ് കൃഷ്ണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻെറ താരമാണ്. "കിലോമീറ്ററിൽ 145 വേഗതയിൽ പന്തെറിയാൻ പ്രസിദ്ധിന് സാധിക്കുന്നുണ്ട്. ഏറെ പ്രതീക്ഷ നൽകുന്ന താരമാണ് സെയ്നി. ഇന്ത്യയുടെ പേസ് ബോളിങ് ഭാവി ഇവരിൽ ഭദ്രമാണ്," ബ്രെറ്റ് ലീ പറഞ്ഞു.

ഇന്ത്യയുടെ ക്ലാസ് ബോളറാണ് ജസ്പ്രീത് ബുംറയെന്നും ലീ കൂട്ടിച്ചേർത്തു. "ഇന്ത്യൻ പേസർമാർക്ക് കിലോമീറ്ററിൽ 145ൽ കൂടുതൽ വേഗതയിൽ പന്തെറിയാൻ സാധിക്കുന്നുവെന്നത് വലിയ കാര്യമാണ്," അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്