ആപ്പ്ജില്ല

ചെന്നൈയുടെ ആദ്യമത്സരത്തിലെ വരുമാനം പുൽവാമ ധീരജവാൻമാരുടെ കുടുംബങ്ങൾക്ക്

ഉദ്ഘാടന മത്സരത്തിൽ ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തുക മുഴുവൻ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്ക് നൽകും. ക്യാപ്റ്റൻ എംഎസ് ധോണി തുക കൈമാറും.

Samayam Malayalam 22 Mar 2019, 3:25 pm

ഹൈലൈറ്റ്:

  • രാജ്യത്തിൻെറ കയ്യടി വാങ്ങി ചെന്നൈ ടീം
  • നിലവിലുള്ള ചാമ്പ്യൻമാരാണ് ചെന്നൈ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam pic (1)
ഇന്ത്യൻ പ്രീമിയർ ലീഗ് 12ാം സീസണിന് തുടക്കമാവും മുമ്പ് ആരാധകരുടെ കയ്യടി വാങ്ങി നിലവിലുള്ള ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്. ഉദ്ഘാടന മത്സരത്തിൽ ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തുക മുഴുവൻ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്ക് നൽകാൻ ടീം തീരുമാനിച്ചു.
ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനൻറ് കേണൽ കൂടിയായ ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി തുക കൈമാറും. നേരത്തെ കിങ്സ് ഇലവൻ പഞ്ചാബ് 25 ലക്ഷം രൂപ ജവാൻമാരുടെ കുടുംബത്തിനായി നൽകിയിരുന്നു. ബിസിസിഐ 20 കോടി രൂപ നാഷണൽ ഡിഫൻസ് ഫണ്ടിലേക്ക് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് സി എസ് കെ നേരിടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്