ആപ്പ്ജില്ല

ഏത് സ്കോറും പിന്തുടർന്ന് ജയിക്കാനാവും: റോബിൻ ഉത്തപ്പ

ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്...

TNN 19 Apr 2018, 4:00 pm
ജെയ‍്‍പൂ‍ർ: ലോക ക്രിക്കറ്റിൽ ഏത് വലിയ സ്കോറും പിന്തുടർന്ന് ജയിക്കാനാവുമെന്ന അവസ്ഥ എത്തിയെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റോബിൻ ഉത്തപ്പ. ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. പവർ ഗെയിം ആയിക്കഴിഞ്ഞ ക്രിക്കറ്റ് അടിമുടി പുതിയ പാതയിലാണെന്നും ഉത്തപ്പ പറഞ്ഞു.
Samayam Malayalam 63827213


"വളരെ പെട്ടെന്നാണ് ക്രിക്കറ്റിൽ മാറ്റങ്ങളുണ്ടാവുന്നത്. ഏത് വലിയ സ്കോറും പിന്തുടർന്ന് ജയിക്കാം എന്നായിരിക്കുന്നു. ക്രിക്കറ്റ് അക്ഷരാർഥത്തിൽ പവർ ഗെയിം ആയിക്കഴിഞ്ഞു," ഉത്തപ്പ പറഞ്ഞു.

എെപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ വിജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ഉത്തപ്പ. ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിൽ ഒന്നാം സ്ഥാനത്താണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്