ആപ്പ്ജില്ല

2021 ഐപിഎല്ലിൽ കളിക്കുമോ? വമ്പൻ പ്രഖ്യാപനവുമായി ചെന്നൈ നായകൻ എംഎസ് ധോണി

ഇന്ത്യൻ പ്രീമിയർ ലീഗ് 2021 സീസണിലും കളിക്കുമെന്ന് വ്യക്തമാക്കി സിഎസ്കെ നായകൻ എംഎസ് ധോണി വ്യക്തമാക്കി

Samayam Malayalam 1 Nov 2020, 5:56 pm
ചെന്നൈ സൂപ്പ‍ർ കിങ്സിൻെറ മഞ്ഞ ജഴ്സിയിൽ ഒരു സീസൺ കൂടി നായകൻ മഹേന്ദ്ര സിങ് ധോണിയെ കാണാം. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് ടോസ് സമയത്ത് ധോണി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐപിഎല്ലിൽ നിന്ന് പുറത്തായ ചെന്നൈ 2020 സീസണിൽ തങ്ങളുടെ അവസാന ലീഗ് മത്സരം കളിക്കുകയാണ്.
Samayam Malayalam MSD
എംഎസ് ധോണി


ഇത് ധോണിയുടെ അവസാന മത്സരമാവുമോയെന്ന് കമൻേററ്റ‍ർ ഡാനി മോറിസണാണ് ധോണിയോട് ചോദിച്ചത്. "ഒരിക്കലും അല്ല," എന്നായിരുന്നു ധോണിയുടെ ഉത്തരം. ധോണി അടുത്ത സീസണിലും കളിക്കുമെന്ന് നേരത്തെ തന്നെ ഏകദേശം ഉറപ്പായിരുന്നു. എന്നാൽ ഇതാദ്യമായാണ് മുൻ ഇന്ത്യൻ നായകൻ നേരിട്ട് ഇക്കാര്യം സ്ഥിരീകരിച്ചത്.

Also Read:മുംബൈക്കൊപ്പം പ്ലേ ഓഫിലേക്ക് ആരെല്ലാം? പഞ്ചാബ് ജയിച്ചാൽ കെകെആറിന് പണി, ജയിച്ചാൽ ഹൈദരാബാദിനും ബാംഗ്ലൂരിനും മുന്നേറാം!!

ചെന്നൈ സിഇഒ കാശി വിശ്വനാഥൻ 2021ലും ധോണി തന്നെ ടീമിനെ നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വ‍ർഷം ആഗസ്ത് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായിരുന്നു താരത്തിൻെറ വിരമിക്കൽ പ്രഖ്യാപനം. 2019 ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻറിനെതിരെയാണ് ധോണി അവസാനമായി കളിച്ചിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്