ആപ്പ്ജില്ല

അമ്പയർമാരോട് ക്ഷുഭിതനായി; ധോണിക്ക് മാച്ച് ഫീയുടെ 50% പിഴശിക്ഷ

എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് അതാ വരുന്ന ധോണി. ഡഗ് ഔട്ടിൽ നിന്ന് ധോണി ഫീൽഡിലേക്ക് കയറിവന്നു. കയറിക്കയറി ക്രീസിൽ വരെയെത്തി തൻെറ സ്വതസിദ്ധമായ കൂൾ കൈവിട്ട് അമ്പയർമാരുമായി തർക്കിച്ചു

Samayam Malayalam 12 Apr 2019, 9:57 am

ഹൈലൈറ്റ്:

  • ഐപിഎല്ലിൽ വീണ്ടും നോബോൾ വിവാദം
  • ചെന്നൈക്ക് നോബോൾ അനുവദിച്ചില്ല
  • ക്ഷുഭിതനായ ധോണിക്ക് പിഴശിക്ഷ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam IPL
ചെന്നൈ: കളിക്കളത്തിൽ എംഎസ് ധോണി ക്ഷുഭിതനാവുകയെന്നത് എളുപ്പത്തിൽ സംഭവിക്കുന്ന കാര്യമല്ല. ഏത് ഘട്ടത്തിലും സമ്മർദ്ദത്തെ അതിജീവിച്ച് കൂളായി നിൽക്കുന്ന അദ്ദേഹം എന്നാൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നിയന്ത്രണം വിട്ടു. ധോണി പുറത്തായതിന് ശേഷമാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.
അവസാന ഓവറിൽ നോബോളെന്ന് തോന്നിച്ച ബെൻ സ്റ്റോക്സിൻെറ പന്ത്. ആദ്യം അമ്പയർ നോബോൾ വിളിച്ചു എന്നാൽ പിന്നീട് ഇത് അനുവദിച്ചില്ല.ലെഗ് അമ്പയറുടെ നിർദ്ദേശ പ്രകാരമാണ് നോബോൾ അനുവദിക്കാതിരുന്നത്. ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ നോബോളിന് വേണ്ടി ആദ്യം വാദിച്ചു.എന്നാൽ അമ്പയർമാർ അനുവദിക്കാൻ തയ്യാറായില്ല.

ഒടുവിൽ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് അതാ വരുന്ന ധോണി. ഡഗ് ഔട്ടിൽ നിന്ന് ധോണി ഫീൽഡിലേക്ക് കയറിവന്നു. കയറിക്കയറി ക്രീസിൽ വരെയെത്തി തൻെറ സ്വതസിദ്ധമായ കൂൾ കൈവിട്ട് അമ്പയർമാരുമായി തർക്കിച്ചു. സംഭവത്തിൽ ധോണിക്കെതിരെ പിഴശിക്ഷ വിധിച്ചു. മാച്ച് ഫീയുടെ 50 ശതമാനം അദ്ദേഹം പിഴയടക്കണം.

എന്നിട്ടും നോബോൾ അനുവദിച്ചില്ല.ഒടുവിൽ നിരാശനായി ധോണിക്ക് തിരികെ പോരേണ്ടി വന്നു. ഏതായാലും മത്സരം സാൻറ്നറുടെ സിക്സറിലൂടെ ചെന്നൈ വിജയിച്ചു. എന്നാൽ അമ്പയറിങും നോബോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും തുടങ്ങുമെന്ന് ഉറപ്പാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്