വിരമിക്കുന്നത് വരെ ആ രഹസ്യം വെളിപ്പെടുത്തില്ലെന്ന് ധോണി
ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യം ടീം ചെന്നൈയാണ്. മൂന്ന് തവണ ഐപിഎല്ലിൽ അവർ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. എന്താണ് ചെന്നൈയുടെ ഈ വിജയക്കുതിപ്പിന് പിന്നലെ രഹസ്യം ?
Samayam Malayalam 24 Apr 2019, 7:04 pm
ഹൈലൈറ്റ്:
- അതൊരു ട്രേഡ് സീക്രട്ടാണെന്ന് ധോണി
- ഐപിഎൽ പോയിൻറ് പട്ടികയിൽ ചെന്നൈ നിലവിൽ ഒന്നാമതാണ്
- കളിക്കളത്തിൽ നിന്ന് വിരമിക്കുന്നത് വരെ ഇക്കാര്യത്തിൽ വേറൊന്നും പറയില്ല
ചെന്നൈ: കഴിഞ്ഞ തവണത്തെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണയും ഐപിഎല്ലിൽ മിന്നുന്ന ഫോമിലാണ്. ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യം ടീം ചെന്നൈയാണ്. എന്താണ് ചെന്നൈയുടെ ഈ വിജയക്കുതിപ്പിന് പിന്നലെ രഹസ്യം. ഈ ചോദ്യത്തിനോട് വളരെ രസകരമായി പ്രതികരിച്ചിരിക്കുകയാണ് ചെന്നൈ നായകൻ എംഎസ് ധോണി. "അതൊരു ട്രേഡ് സീക്രട്ടാണ്. ഫ്രാഞ്ചൈസിയുടെയും ആരാധകരും പിന്തുണ വളരെ വലുതാണ്. സപ്പോർട്ട് സ്റ്റാഫ് വഹിക്കുന്ന പങ്കും വളരെ വലുതാണ്. ഇത്രയുമേ ഇപ്പോൾ പറയാനാവൂ," ഇങ്ങനെയാണ് ധോണിയുടെ പ്രതികണം.
കളിക്കളത്തിൽ നിന്ന് വിരമിക്കുന്നത് വരെ ഇക്കാര്യത്തിൽ വേറൊന്നും പറയില്ല. "ആ രഹസ്യം വെളിപ്പെടുത്തിയാൽ പിന്നെ അടുത്ത ലേലത്തിൽ എന്നെ ചെന്നൈ ടീമിൽ എടുക്കില്ല," ധോണി പറയുന്നു.
കളിക്കളത്തിൽ നിന്ന് വിരമിക്കുന്നത് വരെ ഇക്കാര്യത്തിൽ വേറൊന്നും പറയില്ല. "ആ രഹസ്യം വെളിപ്പെടുത്തിയാൽ പിന്നെ അടുത്ത ലേലത്തിൽ എന്നെ ചെന്നൈ ടീമിൽ എടുക്കില്ല," ധോണി പറയുന്നു.