ആപ്പ്ജില്ല

ഈ താരം എന്തിനാണ് ടീമിൽ ? രോഷം പ്രകടിപ്പിച്ച് ചെന്നൈ ആരാധകർ

മലയാളി താരം ആസിഫിൻെറ പന്തിൽ കൊൽക്കത്ത ഓപ്പണർ സുനിൽ നരൈയ്ൻെറ ക്യാച്ചാണ് ജഡേജ രണ്ട് തവണയും വിട്ടുകളഞ്ഞത്

Samayam Malayalam 4 May 2018, 3:32 pm
ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളിൽ ഇത്തവണ മോശം ഫോമിൽ കളിക്കുന്ന താരമാണ് രവീന്ദ്ര ജഡേജ. ഈ സീസണിൽ അദ്ദേഹം ഇത് വരെ നേടിയത് 59 റൺസും മൂന്ന് വിക്കറ്റുകളുമാണ്. മികച്ച ഫീൽഡിങ് കാഴ്ച വെക്കാറുള്ള താരത്തിന് അക്കാര്യത്തിലും വലിയ പിഴവ് വന്നു.
Samayam Malayalam രവീന്ദ്ര ജഡേജ


കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് ജഡേജ തുടർച്ചയായി രണ്ട് ക്യാച്ചുകൾ കൈവിട്ടു കളഞ്ഞത്. മലയാളി താരം ആസിഫിൻെറ പന്തിൽ കൊൽക്കത്ത ഓപ്പണർ സുനിൽ നരൈയ്ൻെറ ക്യാച്ചാണ് ജഡേജ രണ്ട് തവണയും വിട്ടുകളഞ്ഞത്.


കൊൽക്കത്തക്കെതിരായ മത്സരത്തിൽ ചെന്നൈ പരാജയപ്പെടുകയും ചെയ്തു. ടീമിൽ അമ്പേ പരാജയമായി മാറുന്ന ജഡേജക്കെതിരെ മത്സരശേഷം രൂക്ഷവിമർശനമാണ് ഉയരുന്നത്. ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിനോടും ക്യാപ്റ്റൻ ധോണിയോടും ജഡേജയെ ദയവായി ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആരാധകർ രോഷത്തോടെ ആവശ്യപ്പെടുന്നു.



ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്