ആപ്പ്ജില്ല

Jonny Bairstow: ബെയർസ്റ്റോവിനും വാർണറിനും റെക്കോർഡ്; ഐപിഎല്ലിൽ പുതിയ ചരിത്രം

ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ചരിത്രത്തിൽ പുതിയ റെക്കോർഡ് നേടി സൺ റൈസേഴ്സ് ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇരുവരും സെഞ്ച്വറി നേടി.

Samayam Malayalam 31 Mar 2019, 6:04 pm
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ചരിത്രത്തിൽ പുതിയ റെക്കോർഡ് നേടി സൺ റൈസേഴ്സ് ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും. ഐപിഎല്ലിൽ ഒരു ഇന്നിങ്സിൽ ഒരേ ടീമിലെ രണ്ട് താരങ്ങൾ സെഞ്ച്വറി നേടുന്നത് ഇത് വെറും രണ്ടാം തവണയാണ്.
Samayam Malayalam IPL New


നേരത്തെ ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്ലിയും എബി ഡീവില്ലിയേഴ്സും ഈ നേട്ടം കൈവരിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ രണ്ട് സെഞ്ച്വറികൾ പിറക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം സെഞ്ച്വറി തികച്ചത് ബെയർസ്റ്റോവാണ്.


ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 185 റൺസെടുത്തു. ഇത് മറ്റൊരു റെക്കോർഡാണ്. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. തുടർച്ചായായി മൂന്നാം മത്സരത്തിലാണ് ഇരുവരും ഒന്നാം വിക്കറ്റിൽ നൂറിലധികം റൺസ് നേടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്