ആപ്പ്ജില്ല

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഒരു സർപ്രൈസ് താരമുണ്ടാവും? കാരണങ്ങൾ ഇങ്ങനെ!!

ഐപിഎൽ പാതിവഴിയിൽ നിർത്തിയെങ്കിലും ഇനി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് ടി20 ലോകകപ്പിനാണ്. ഒരു സർപ്രൈസ് താരം സ്ഥാനമുറപ്പിക്കുമോ?

Samayam Malayalam 9 May 2021, 1:45 pm
അപ്രതീക്ഷിതമായാണ് ഐപിഎൽ നിർത്തിവെക്കേണ്ടി വന്നത്. ലീഗ് നിർത്തിവെച്ചത് കളിക്കാർക്കും ആരാധകർക്കും വലിയ തിരിച്ചടിയായി. കൊൽക്കത്ത ടീമിലെ രണ്ട് കളിക്കാർക്ക് കൊവിഡ് വന്നതോടെയാണ് മത്സരങ്ങൾ നിർത്തിവെക്കാൻ ബിസിസിഐയും ഐപിഎൽ അധികൃതരും നിർബന്ധിതരായത്. പാതിവഴിയിൽ നിർത്തിയെങ്കിലും ഈ സീസണിലും വലിയ പ്രതീക്ഷ നൽകുന്ന ചിലരുടെ പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊരാളാണ് ഡൽഹി കാപ്പിറ്റൽസ് പേസർ ആവേശ് ഖാൻ.
Samayam Malayalam delhi capitals pacer avesh khan might be included in indias t20 world cup squad
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഒരു സർപ്രൈസ് താരമുണ്ടാവും? കാരണങ്ങൾ ഇങ്ങനെ!!


ആവേശ് ഖാൻ ദേശീയ ടീമിലേക്ക്?

കഴിഞ്ഞ സീസണിൽ ഐപിഎൽ പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലെത്തിയ പേസർ ടി നടരാജനാണ്. തൻെറ പ്രതിഭ നടരാജൻ തെളിയിക്കുകയും ചെയ്തു. ഇത്തവണ അതിന് സാധ്യതയുള്ള ഒരു കളിക്കാരൻ ആവേശ് ഖാനാണ്. ദേശീയ ടീമിലെന്ന് മാത്രമല്ല, ലോകകപ്പ് ടീമിലും ആവേശ് ഖാൻ ഉൾപ്പെട്ടേക്കാം.

(PTI Photo/Sportzpics for IPL)

മികച്ച ഫിറ്റ്നസുള്ള താരം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗംഭീര പ്രകടനത്തിന് ശേഷമാണ് ആവേശ് ഖാൻ ഐപിഎല്ലിനെത്തുന്നത്. മധ്യപ്രദേശ് 14 വിക്കറ്റുകളാണ് വീഴ്ത്തിയിരുന്നത്. ഐപിഎൽ താൽക്കാലികമായി നിർത്തുമ്പോൾ വിക്കറ്റ് വേട്ടയിൽ ഹർഷൽ പട്ടേലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ആവേശ് ഖാൻ.

(PTI Photo/Sportzpics for IPL)

Also Read: ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടമില്ല, ഇനി എന്താണ് തെളിയിക്കേണ്ടത്? യുവതാരത്തോട് നീതികേടെന്ന് ആരാധകർ!!

ഐപിഎല്ലിലെ തകർപ്പൻ പ്രകടനം

2016ലെ അണ്ടർ 19 ലോകകപ്പ് മുതൽ ആവേശ് ഖാൻ മികച്ച ഫിറ്റ്നസും ഫോമും നിലനിർത്തുന്ന കളിക്കാരനാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൻെറ റിസർവ് ലിസ്റ്റിൽ ആവേശ് ഖാനുണ്ട്. ഭുവനേശ്വർ കുമാറിനെപ്പോലുള്ളവരുടെ മോശം ഫോം ആവേശ് ഖാന് വഴിതുറക്കാനുള്ള സാധ്യതയുണ്ട്.

(PTI Photo/Sportzpics for IPL)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്