ആപ്പ്ജില്ല

IPL 2018 Emerging Player: ഋഷഭ് പന്ത് എെപിഎല്ലിലെ താരോദയം

14 മത്സരങ്ങളിൽ നിന്ന് 684 റൺസ് നേടിയ പന്ത് ലീഗിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനക്കാരനുമാണ്

Samayam Malayalam 28 May 2018, 2:22 pm
മുംബൈ: എെപിഎൽ 11ാം സീസണിലെ വളർന്നു വരുന്ന മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ഡൽഹി ഡെയർ ഡെവിൾസ് താരം ഋഷഭ് പന്ത്. സ്റ്റൈലിഷ് പ്ലെയർ പുരസ്കാരത്തിനും ഋഷഭ് പന്ത് അർഹനായി. 14 മത്സരങ്ങളിൽ നിന്ന് 684 റൺസ് നേടിയ പന്ത് ലീഗിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനക്കാരനുമാണ്.
Samayam Malayalam Rishab Pant


ഇന്ത്യൻ ക്രിക്കറ്റിലെ വളർന്നു വരുന്ന മികച്ച താരമായാണ് പന്തിനെ വിലയിരുത്തുന്നത്. മികച്ച സാങ്കേതികത്തികവും പന്തിനെ വ്യത്യസ്തനാക്കുന്നു. ഈ എെപിഎല്ലിൽ കന്നി സെഞ്ച്വറിയും ഈ ഡൽഹി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടി. വൈകാതെ തന്നെ ഇന്ത്യൻ ജഴ്സിയിൽ ടീമിൻെറ അവിഭാജ്യ ഘടകമായി പന്ത് മാറുമെന്ന കാര്യത്തിൽ ക്രിക്കറ്റ് ലോകത്തിന് സംശയമില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്