ന്യൂഡൽഹി: എെപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ താരം കെ.എൽ.രാഹുൽ കാഴ്ച വെക്കുന്നത്. അതിവേഗ ഫിഫ്ടിയും സ്ഥിരതയാർന്ന ബാറ്റിങുമായി രാഹുൽ ടൂർണമെൻറിൽ നിറഞ്ഞ് നിൽക്കുകയാണ്. രോഹിത് ശർമ്മയ്ക്ക് പകരം കെ.എൽ.രാഹുലിനെ ഇന്ത്യയുടെ ഓപ്പണറാക്കണമെന്ന ആവശ്യം ഒരു ഭാഗത്ത് ഉയരുകയാണ്.
മികച്ച ഫോമും സ്ഥിരതയാർന്ന പ്രകടനവുമാണ് രാഹുലിനെ രോഹിതിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്നാണ് വാദം. ട്വിറ്ററിൽ നിരവധി പേരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. എെപിഎല്ലിൽ രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യൻസ് ഇപ്പോഴും മുടന്തി നീങ്ങുമ്പോൾ രാഹുലിൻെറ ടീമായ പഞ്ചാബ് തുടക്കം മുതൽ ആദ്യ നാലിൽ ഉണ്ട്.
രാഹുലിനെ ഓപ്പണറാക്കി, രോഹിതിനെ നാലാം നമ്പറിൽ ഇറക്കിയാൽ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിന് കൂടുതൽ കരുത്തുണ്ടാവുമെന്നാണ് ട്വിറ്റർ ലോകത്തെ ചർച്ച.