ആപ്പ്ജില്ല

Rajasthan Royals: സഞ‍്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗംഭീ‍ർ

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ പുകഴ്ത്തി മുൻ ക്രിക്കറ്റർ ഗൗതം ഗംഭീർ

Samayam Malayalam 30 Mar 2019, 4:18 pm
ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ പുകഴ്ത്തി മുൻ ക്രിക്കറ്റർ ഗൗതം ഗംഭീർ. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പ‍ർ ബാറ്റ്സ്മാൻ സഞ്ജുവാണെന്ന് ഗംഭീ‍ർ പറഞ്ഞു. ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി നാലാം നമ്പ‍റിൽ സഞ്ജുവിനെ കളിപ്പിക്കണമെന്നും ഗംഭീ‍ർ പറ‌ഞ്ഞു.
Samayam Malayalam Gambhir


ഗംഭീറിൻെറ ഈ ട്വീറ്റ് ക്രിക്കറ്റ് ലോകത്തെ തന്നെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. എംഎസ് ധോണി, ഋഷഭ് പന്ത്, ദിനേഷ് കാ‍ർത്തിക്ക് എന്നിവരെയാണ് ലോകകപ്പ് ടീമിലേക്ക് നിലവിൽ പരിഗണിക്കുന്നത്. ഇതിനിടെയാണ് ഗംഭീറിൻെറ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്.


ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി കഴിഞ്ഞ ദിവസം സൺ റൈസേഴ്സ് ഹൈദരാബാദിനോട് സഞ്ജു നേടിയിരുന്നു. ഇതിന് ശേഷമാണ് ഗംഭീറിൻെറ അഭിപ്രായ പ്രകടനം പുറത്ത് വന്നത്. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്