ആപ്പ്ജില്ല

ബെംഗലുരുവിനെതിരെ പൊട്ടിത്തെറിച്ച്‌ പഞ്ചാബിലെത്തിയ ഗെയ്ൽ

താരലേലത്തിൽ ആർക്കും വേണ്ടാതിരുന്ന താരം. പക്ഷേ പിന്നീട് പഞ്ചാബിന്‍റെ എല്ലാമെല്ലാമായി

Samayam Malayalam 30 Apr 2018, 8:00 pm
താരലേലത്തിൽ ആർക്കും വേണ്ടാതിരുന്ന താരം. പക്ഷേ പിന്നീട് പഞ്ചാബിന്‍റെ എല്ലാമെല്ലാമായി മാറിയ ക്രിസ് ഗെയ്ൽ. രണ്ട് കോടിയായിരുന്നു ക്രിസ് ഗെയ്‍ലിന്‍റെ അടിസ്ഥാന വില. ലേലത്തിൽ താരത്തെ പിടിക്കുമെന്നുറപ്പ് നൽകിയ ബെംഗലുരു അവസാനനിമിഷം കാലുമാറി. എന്നാല്‍ പിന്നീട് താരത്തെ പഞ്ചാബ് അടിസ്ഥാന വിലയ്ക്ക് ടീമിലെത്തിക്കുകയായിരുന്നു.
Samayam Malayalam gg


ഇതുവരെ നാല് മത്സരങ്ങള്‍ മാത്രം പഞ്ചാബ് നിരയില്‍ ബാറ്റിങ്ങിനിറങ്ങിയ ഗെയ്ല്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമായി ടോപ്പ് സ്‌കോറര്‍മാരുടെ പട്ടിയിലുണ്ട്. അതേസമയം, ഈ സീസണില്‍ ഇതുവരെ ഏറ്റവും സിക്സറുകള്‍ പായിച്ചിട്ടുള്ള താരമെന്ന നേട്ടവും യൂണിവേഴ്സല്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലായികഴിഞ്ഞു.

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലുരുവിന് വേണ്ടി ബാറ്റേന്തിയ താരത്തെ ഈ സീസണലും ലേലത്തില്‍ തിരിച്ചുപിടിക്കുമെന്ന് ടീം മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ലേലം നടന്നപ്പോള്‍ ഇക്കാര്യം പരിഗണിച്ചതേ ഇല്ലെന്നാണ് ഗെയ്ല്‍ വ്യക്തമാക്കിയത്.

ലേലത്തിന് മുമ്പ് അവര്‍ തന്നെ വിളിച്ചിരുന്നു. ലേലത്തില്‍ സ്വന്തമാക്കുമെന്ന് ഉറപ്പും പറഞ്ഞു. എന്നാല്‍, ലേലം നടന്നപ്പോള്‍ തനിക്ക് യാതൊരുവിധ പരിഗണനയും അവര്‍ നല്‍കിയില്ല. ബെംഗലുരു മാനേജ്മെന്റിനെതിരേ ഗെയ്ല്‍ തുറന്നടിച്ചിരിക്കുകയാണ്. ഇപ്പോൾ ഏഴാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്സ് ബെംഗലുരു. എന്നാൽ മൂന്നാം സ്ഥാനത്താണ് കിങ്സ് ഇലവൻ പഞ്ചാബ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്