ആപ്പ്ജില്ല

രാഹുലിനെ ചേർത്ത് പിടിച്ച് പാണ്ഡ്യ; ഇതാണ് ക്രിക്കറ്റിൻെറ ഭംഗി

നേരത്തെ ഒരു സ്വകാര്യ ടിവി ചാനലിൽ അഭിപ്രായ പ്രകടനം നടത്തിയതിന് ഇരുവരെയും ബിസിസിഐ വിലക്കിയിരുന്നു

Samayam Malayalam 10 Apr 2019, 10:25 pm
മുംബൈ: ഐപിഎല്ലിൽ കന്നി സെഞ്ച്വറി നേടിയ കിങ്സ് ഇലവൻ പഞ്ചാബ് താരം കെ എൽ രാഹുലിനെ അഭിന്ദിച്ച് മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യ. എതിർ ടീമുകളിലാണെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. നേരത്തെ ഒരു സ്വകാര്യ ടിവി ചാനലിൽ അഭിപ്രായ പ്രകടനം നടത്തിയതിന് ഇരുവരെയും ബിസിസിഐ വിലക്കിയിരുന്നു.
Samayam Malayalam Untitled


പാണ്ഡ്യയെ രാഹുൽ അഭിനന്ദിക്കുന്ന വീഡിയോ ഐപിഎൽ ഒഫീഷ്യൽ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.


ഐപിഎല്ലിൽ ഇരുതാരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. തൻെറ കന്നി സെഞ്ച്വറിയാണ് കിങ്സ് ഇലവൻ പഞ്ചാബിനായി രാഹുൽ നേടിയത്. 64 പന്തിൽ നിന്നാണ് രാഹുൽ സെഞ്ച്വറി നേടിയത്. ഈ ഐപിഎല്ലിലെ നാലാം സെഞ്ച്വറിയാണിത്. ആറ് ഫോറും ആറ് സിക്സറും അടങ്ങിയതാണ് അദ്ദേഹത്തിൻെറ ഇന്നിങ്സ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്