ആപ്പ്ജില്ല

8 ഫൈനലുകൾ കളിച്ച ഒരേയൊരു താരം; ഒരു സീസണിൽ 973 റൺസ്: ഐപിഎല്ലിൽ തകർക്കാനാവാത്ത 5 റെക്കോർഡുകൾ!

ഇന്ത്യൻ പ്രീമിയ‍ർ ലീഗിൽ സൂപ്പർതാരങ്ങൾ നിരവധി റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂട്ടത്തിൽ എളുപ്പത്തിൽ തകർക്കാൻ സാധിക്കാത്ത 5 റെക്കോർഡുകൾ

Samayam Malayalam 22 Aug 2020, 8:44 pm
ഇന്ത്യൻ പ്രീമിയ‍ർ ലീഗ് 2020 നടക്കുമോയെന്ന കാര്യത്തിൽ ഏറെ ആശങ്കകളുണ്ടായിരുന്നു. മാറ്റിവെച്ച ലീഗ് ഒടുവിൽ ഇന്ത്യക്ക് പുറത്ത് യുഎഇയിൽ വെച്ച് നടത്താൻ ഒരുങ്ങുകയാണ് ബിസിസിഐ. കഴിഞ്ഞ തവണ വരെ ടീമിൻെറ സ്പോൺസറായിരുന്ന വിവോ മാറി ഇത്തവണ ഡ്രീം ഇലവൻ ആണ് ലീഗിൻെറ ഐപിഎൽ സ്പോൺസ‍ർ. ഐപിഎൽ ബാറ്റ്സ്മാൻമാരുടെ പറുദീസയാണ് പലപ്പോഴും. ലീഗിൽ നിരവധി റെക്കോർഡുകൾ പിറന്നിട്ടുണ്ട്. ചില റെക്കോർഡുകൾ എളുപ്പത്തിൽ ആർക്കും തകർക്കാൻ സാധിക്കാത്തതാണ് അത്തരത്തിലുള്ള 5 റെക്കോർഡുകൾ അറിയാം.
Samayam Malayalam here are the 5 ipl records that cant break easily
8 ഫൈനലുകൾ കളിച്ച ഒരേയൊരു താരം; ഒരു സീസണിൽ 973 റൺസ്: ഐപിഎല്ലിൽ തകർക്കാനാവാത്ത 5 റെക്കോർഡുകൾ!


​മികച്ച ബൗളിങ് പ്രകടനം

പൊതുവിൽ ബാറ്റ്സ്മാൻമാ‍ർക്കാണ് ലീഗിൽ മേൽക്കൈ ഉള്ളത്. ഇന്ത്യൻ പ്രീമിയ‍ർ ലീഗിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം മുംബൈ ഇന്ത്യൻസിനായി അൽസാരി ജോസഫ് നേടിയതാണ്. 2019 സീസണിൽ ജോസഫ് വെറും 12 റൺസ് വഴങ്ങി 6 വിക്കറ്റുകളാണ് വീഴ്ത്തിയത്. അരങ്ങേറ്റ മത്സരത്തിലായിരുന്നു താരത്തിൻെറ ഈ പ്രകടനം. വെറും 3.4 ഓവറിൽ 6 വിക്കറ്റ് പിഴുത ഈ റെക്കോ‍ർഡ് അത്ര പെട്ടെന്ന് മറികടക്കാൻ സാധിക്കില്ല.

​മൂന്ന് ഹാട്രിക്കുകൾ

ക്രിക്കറ്റ് കരിയറിൽ ഒരു ഹാട്രിക് നേടിയിട്ടുള്ള എത്ര കളിക്കാരുണ്ട്. അതിനിടയിലാണ് മൂന്ന് ഹാട്രിക്കുകൾ. ഐപിഎല്ലിൽ മൂന്ന് ഹാട്രിക് എന്ന അപൂ‍ർവ റെക്കോ‍ർഡ് ഇന്ത്യൻ താരം അമിത് മിശ്രയുടെ പേരിലാണ്. 2008, 2011, 2013 വ‍ർഷങ്ങളിലാണ് മിശ്ര ഹാട്രിക് നേടിയിട്ടുള്ളത്. ഇത് വരെ 15 ബൗള‍ർമാർ ഐപിഎല്ലിൽ ഹാട്രിക് നേടിയിട്ടുണ്ട്. ഏതായാലും മിശ്രയോടൊപ്പം എത്താൻ ആ‍ർക്കും സാധിച്ചിട്ടില്ല.

​ഒരു സീസണിൽ 973 റൺസ്

ഇന്ത്യൻ നായകൻ വിരാട് കോലിയെ പൊതുവിൽ ക്രിക്കറ്റ് ലോകത്ത് റൺ മെഷീൻ എന്ന് വിളിക്കാറുണ്ട്. ഐപിഎല്ലിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ക്യാപ്റ്റൻസിക്കൊപ്പം റൺ മെഷീൻ കൂടിയാണ് കോലി. 2016 സീസണിൽ കോലി ടീമിനായി നേടിയത് 973 റൺസാണ്. ബാംഗ്ലൂരിന് വ‍ർഷം കപ്പ് നേടിക്കൊടുക്കാൻ കോലിക്ക് സാധിച്ചില്ലെന്നത് ദൗർഭാഗ്യകരമായിരുന്നു. ഈ റെക്കോ‍ർഡ് തകർക്കുക ഒരു ബാറ്റ്സ്മാനും എളുപ്പമായിരിക്കില്ല.

​തുട‍ർച്ചയായി 10 വിജയങ്ങൾ

ഐപിഎല്ലിൽ മുംബൈയും ചെന്നൈയും കഴിഞ്ഞാൽ ഏറ്റവും മികച്ച റെക്കോർഡുള്ള ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 2012ലും 2014ലും ടീം കപ്പ് നേടിയിരുന്നു. 2014ലും 2015ലുമായുള്ള 2 സീസണുകളിൽ തുടർച്ചയായി 10 വിജയങ്ങൾ കൊൽക്കത്ത നേടിയിട്ടുണ്ട്. ഒരു മത്സരം പോലും തോൽക്കാതെ 10 മത്സരം വിജയിച്ച ടീം ഒടുവിൽ 2015ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടാണ് തോറ്റത്.

8 ഐപിഎൽ ഫൈനലുകൾ കളിച്ച ഒരേയൊരു താരം

ഐപിഎല്ലിൽ ഇത് വരെ 12 സീസണുകളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 8 സീസണിലും ഫൈനൽ കളിച്ച ഒരു താരമുണ്ട്. അത് മറ്റാരുമല്ല, ലീഗ് ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാ‍ർന്ന കളിക്കാരനായ എംഎസ് ധോണി തന്നെയാണ്. 2010, 2011, 2018 വ‍ർഷങ്ങളിൽ ധോണി ചെന്നൈയെ കിരീടവിജയത്തിലേക്ക് നയിച്ചു. 2012, 2013, 2015, 2019 വ‍ർഷങ്ങളിൽ അവ‍ർ റണ്ണേഴ്സ് അപ്പായി. ചെന്നൈ ഇല്ലാതിരുന്ന 2 സീസണുകളിൽ റൈസിങ് പൂനെ സൂപ്പ‍ർ ജയൻറ്സിന് വേണ്ടി കളിച്ച ധോണി 2017ൽ അവരെ ഫൈനലിൽ എത്തിക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്