ആപ്പ്ജില്ല

തന്ത്രം മെനഞ്ഞത് ധോണി: കൃത്യമായി നടപ്പാക്കി വാട‍്‍സൺ

റാഷിദ് ഖാൻെറയും ഭുവനേശ്വർ കുമാറിൻെറയും ഓവറുകൾ അവർ സമചിത്തതയോടെ നേരിട്ടു

Samayam Malayalam 28 May 2018, 12:08 pm
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിൻെറ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് ക്യാപ്റ്റൻ എംഎസ് ധോണിയുടെ തന്ത്രങ്ങൾ. ക്യാപ്റ്റൻെറ തന്ത്രങ്ങളെ അക്ഷരാർഥത്തിൽ നടപ്പിലാക്കിയതാവട്ടെ ഓപ്പണർ ഷെയ്ൻ വാട്സൺ.
Samayam Malayalam DeN_TF7VAAAfrF9


ഈ എെപിഎല്ലിലെ ഏറ്റവും മികച്ച ബോളിങ് നിര ഹൈദരാബാദിൻേറതായിരുന്നു. മിക്ക മത്സരങ്ങളിലും അവർ വിജയം നേടിയത് റാഷിദ് ഖാനും ഭുവനേശ്വർ കുമാറും അടങ്ങിയ താരങ്ങളുടെ കൃത്യതയാർന്ന ബോളിങ്ങിൻെറ കരുത്തിലായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് 150-180നുള്ളിൽ സ്കോർ നേടി എതിരാളികളെ ബോളിങ്ങിലൂടെ വീഴ്ത്തുക എന്നതായിരുന്നു ഹൈദരാബാദ് രീതി. എന്നാൽ ഫൈനലിൽ ചെന്നൈക്ക് മുന്നിൽ ഇത് അമ്പേ പരാജയപ്പെട്ടു.

ആദ്യ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ച് നിന്ന ശേഷമാണ് ചെന്നൈ വാട്സണിലൂടെ ആക്രമണം തുടങ്ങിയത്. റാഷിദ് ഖാൻെറയും ഭുവനേശ്വർ കുമാറിൻെറയും ഓവറുകൾ അവർ സമചിത്തതയോടെ നേരിട്ടു. സിദ്ദാർഥ് കൗൾ, ബ്രാത് വെയിറ്റ്, സാക്കിബ് അൽ ഹസൻ എന്നിവർ വാട്സൻെറ ബാറ്റിൻെറ ചൂടറിഞ്ഞു.

ആരെ ആക്രമിക്കണം, ആരെ പ്രതിരോധിക്കണം എന്ന കാര്യത്തിൽ ചെന്നൈക്ക് വ്യക്തമായ പദ്ധതി ഉണ്ടായിരുന്നു. ആദ്യ ഓവറുകളിൽ വെറുതെ വിട്ട സന്ദീപ് ശർമ്മയ്ക്ക് തൻെറ അവസാന ഓവറിൽ വാട്സൻെറ വക കിട്ടിയത് 27 റൺസ്. ഹൈദരാബാദ് ബോളർമാരെ നേരിടാൻ ധോണി ബുദ്ധിപരമായി ഒരുക്കിയ തന്ത്രം ഫലം കാണുന്നതാണ് ഫൈനലിൽ കണ്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്