വിജയത്തിന് തൊട്ടരികിൽ വെച്ച് മത്സരം പരാജയപ്പെട്ടതിൽ പൊട്ടിക്കരഞ്ഞ് കിങ്സ് ഇലവൻ പഞ്ചാബ് താരം കെ.എൽ.രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരായ നിർണായക മത്സരത്തിൽ പഞ്ചാബ് 3 റൺസിനാണ് തോറ്റത്. 60 പന്തിൽ നിന്നായി 94 റൺസെടുത്ത രാഹുൽ മികച്ച പ്രകടനവുമായി ടീമിനെ വിജയത്തിന് തൊട്ടടുത്ത് വരെയെത്തിച്ചു.
എന്നാൽ 18ാം ഓവറിൽ ബുംറയുടെ പന്തിൽ രാഹുൽ പുറത്തായതോടെ കളിയുടെ ഗതി മാറി. ഒടുവിൽ 3 റൺസിന് തോറ്റ പഞ്ചാബിൻെറ പ്ലേ ഓഫ് സാധ്യതകളും ഭീഷണിയിലാണ്. തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടും ടീമിനെ വിജയത്തിൽ എത്തിക്കാൻ സാധിക്കാഞ്ഞതിനാലാണ് രാഹുൽ കരഞ്ഞത്.
ഇത് കൂടാതെ മത്സരശേഷം തനിക്ക് ലഭിച്ച ട്രോഫി ആരാധകർക്ക് അദ്ദേഹം എറിഞ്ഞ് കൊടുക്കുകയും ചെയ്തു.