ആപ്പ്ജില്ല

IPL2018: കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ച്‌ ശുഭ്മന്‍ ഗിൽ

എെപിഎല്ലിൽ കൊൽക്കത്തയ്ക്ക് അഞ്ചാം വിജയം. ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റിന് ചെന്നൈയെ പരാജയപ്പെടുത്തി

Samayam Malayalam 3 May 2018, 11:48 pm
എെപിഎല്ലിൽ കൊൽക്കത്തയ്ക്ക് അഞ്ചാം വിജയം. ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റിന് ചെന്നൈയെ പരാജയപ്പെടുത്തി. 36 പന്തില്‍ 83 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍-ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ടാണ് 17.4 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുവാന്‍ സഹായിച്ചത്. 178 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ഒരുഘട്ടത്തില്‍ നാലിന് 97 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പം (45) ഗില്‍ നിലയുറപ്പിച്ചതോടെ കൊല്‍ക്കത്ത അഞ്ചാം ജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍ ചെന്നൈ 177-5, കൊല്‍ക്കത്ത 180-5.
Samayam Malayalam KKR


ഷെയ്ന്‍ വാട്‌സണും ഫാഫ് ഡു പ്ലെസിസും അടങ്ങിയ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. എം.എസ് ധോനിയുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 177 റണ്‍സ് നേടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്