ആപ്പ്ജില്ല

IPL 2018: വിക്കറ്റ് വേട്ടക്കാരിൽ ഹാർദിക് പാണ്ഡ്യ ഒന്നാമത്

പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്

Samayam Malayalam 7 May 2018, 1:26 pm
മുംബൈ: എെപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി പർപ്പിൾ ക്യാപ് സ്വന്തമാക്കി മുംബൈ താരം ഹാർദിക് പാണ്ഡ്യ. ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്.
Samayam Malayalam prv_1525670784.


കൊൽക്കത്തക്കെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയത്. 14 വിക്കറ്റുകളുമായാണ് പാണ്ഡ്യ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തിയത്.

അതേ സമയം ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ ചെന്നൈയുടെ അമ്പാട്ടി റായിഡുവിൻെറ പിറകിൽ രണ്ടാം സ്ഥാനത്തുണ്ട് മുംബൈയുടെ സൂര്യകുമാർ യാദവ്. ലീഗിൽ കൊൽക്കത്തയ്ക്ക് പിന്നിൽ എട്ട് പോയിൻറുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ മുംബൈ ഇന്ത്യൻസ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്