മുംബൈ: എെപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഓപ്പണറായി ഇറങ്ങിയേക്കില്ല. ടീമിൻെറ മധ്യനിരയിലായിരിക്കും രോഹിത് ഇറങ്ങുക. എന്നാൽ ബാറ്റിങ് ഓർഡറിൽ താൻ എപ്പോഴാണ് ഇറങ്ങുകയെന്നത് സസ്പെൻസ് ആയിരിക്കുമെന്ന് രോഹിത് പറഞ്ഞു.
വെസ്റ്റ് ഇൻഡീസ് താരമായ എൽവിൻ ലൂയിസ്, ഇഷൻ കിഷൻ എന്നിവരായിരിക്കും ടീമിൻെറ ഓപ്പണർമാർ. മുൻ എെപിഎല്ലുകളിൽ മധ്യനിരയിലും ഓപ്പണറായും രോഹിത് കളിച്ചിട്ടുണ്ട്. "യുവതാരങ്ങളായ മികച്ച ഓപ്പണർമാർ ഞങ്ങൾക്കുണ്ട്. മധ്യനിരയും ശക്തമാണ്," എെപിഎൽ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഏപ്രിൽ ഏഴിന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് എെപിഎൽ 11ാം സീസണിലെ ആദ്യ മത്സരം.