മുംബൈ: വെസ്റ്റ് ഇൻഡീസ് പേസർ അൽസാരി ജോസഫിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. പരിക്കേറ്റ് ഈ സീസൺ ഐപിഎല്ലിൽ നിന്ന് പിൻമാറിയ ന്യൂസിലൻറ് പേസർ ആദം മിൽനെയ്ക്ക് പകരക്കാരനായാണ് ജോസഫ് ടീമിലെത്തിയത്. പരിക്കുകൾ വലച്ചിരുന്ന ജോസഫ് കഴിഞ്ഞ മാസമാണ് വെസ്റ്റ് ഇൻഡീസ് ടീമിലേക്ക് തിരിച്ചെത്തിയിരുന്നത്. കരീബിയൻ പ്രീമിയർ ലീഗിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വെസ്റ്റ് ഇൻഡീസിൻെറ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിരുന്നു. ഏഴ് ട്വൻറി20 മത്സരങ്ങൾ മാത്രമേ അദ്ദേഹം ഇത് വരെ കളിച്ചിട്ടുള്ളൂ.
മിൽനെയ്ക്ക് പുറമെ ലസിത് മലിംഗയും ടീമിലെത്താൻ വൈകുന്നത് മുംബൈക്ക് തലവേദനയാണ്. ഇതോടെയാണ് 22കാരനായ പേസറെ ടീമിലെത്തിച്ചത്.
മിൽനെയ്ക്ക് പുറമെ ലസിത് മലിംഗയും ടീമിലെത്താൻ വൈകുന്നത് മുംബൈക്ക് തലവേദനയാണ്. ഇതോടെയാണ് 22കാരനായ പേസറെ ടീമിലെത്തിച്ചത്.