ജെയ്പൂർ: നിരവധി നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷിയായ മത്സരമായിരുന്നു ചെന്നൈയും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്നത്. നോബോൾ വിവാദം അല്ലാതെ മനോഹരമായ ചില നിമിഷങ്ങളും മത്സരത്തിലുണ്ടായി. ആരാധകർക്ക് ചിരിയടക്കാൻ പറ്റാത്ത രംഗമായിരുന്നു രവീന്ദ്ര ജഡേജയും ബെൻ സ്റ്റോക്സും മുകളിലോട്ട് നോക്കി നിലത്ത് കിടക്കുന്നത്. സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ഏറെ പണിപ്പെട്ടാണ് ജഡേജ കളിച്ചത്. ആ ഷോട്ട് അടിക്കാനുള്ള ശ്രമത്തിനിടെ ബാലൻസ് തെറ്റി ജഡേജ താഴെ വീണു. അപ്പുറത്ത് പന്തെറിഞ്ഞ സ്റ്റോക്സും താഴെ വീണു. ഇരുവരും പന്ത് ഉയർന്ന് പൊങ്ങുന്നത് നോക്കി നിൽക്കെ നോൺ സ്ട്രൈക്കിങ് എൻഡിലുള്ള ധോണി ഓടാനും തുടങ്ങി.
മത്സരത്തിൻെറ ഏറ്റവും സമ്മർദ്ദഘട്ടത്തിൽ ആരാധകരെ ഏറെ ചിരിപ്പിച്ച രംഗമായിരുന്നു ഇത്. നിരവധി ട്രോളുകളും കമൻറുകളും ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക