ആപ്പ്ജില്ല

ആദ്യവിജയം തേടി ബാംഗ്ലൂ‍ർ; ആത്മ വിശ്വാസത്തോടെ ഹൈദരാബാദ്

ക്യാപ്റ്റൻ കെയ്ൻ വില്യംസണിൻെറ വരവോടെ പഴയ ശക്തിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഹൈദരാബാദ്

Samayam Malayalam 31 Mar 2019, 10:07 am
ഹൈദരാബാദ്: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇനി ജയിച്ചേ പറ്റൂ. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം ഈ സീസണിലും അവർക്ക് രക്ഷയില്ലാത്ത അവസ്ഥയിലാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയാണുണ്ടായത്. ഹൈദരാബാദിനെതിരെ വിജയം മാത്രമാണ് അവർ ലക്ഷ്യമിടുന്നത്.
Samayam Malayalam SRH


ക്യാപ്റ്റൻ കെയ്ൻ വില്യംസണിൻെറ വരവോടെ പഴയ ശക്തിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഹൈദരാബാദ്. ആദ്യമത്സരത്തിൽ കൊൽക്കത്തയോട് ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. എന്നാൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് അവർ രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ച് വന്നു.

ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിങ് നിരകളിലൊന്ന് ഹൈദരാബാദിൻെറതാണ്. വാർണറും ബെയർസ്റ്റോയുമൊക്കെ മികച്ച ഫോമിലെത്തിയതോടെ അവരുടെ ബാറ്റിങ് നിരയും ശക്തമാണ്. ഹൈദരാബാദിൽ ബാഗ്ലൂരിന് കാര്യങ്ങൾ എളുപ്പമാവില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്