ആപ്പ്ജില്ല

സൂര്യയും ഗില്ലും ടീമിൽ, സൂപ്പ‍ർതാരം ഇല്ല; ഐപിഎൽ 2023ലെ മികച്ച ഇലവനുമായി ഇര്‍ഫാനും യൂസഫും

ഐപിഎല്‍ 2023 (IPL 2023) സീസണ്‍ സമാപിച്ചതിന് പിന്നാലെ മുന്‍ കളിക്കാര്‍ മികച്ച ഇലവനുമായി എത്തിയിട്ടുണ്ട്. ഇര്‍ഫാന്‍ പഠാനും (Irfan Pathan) യൂസഫ് പഠാനും തങ്ങളുടെ ഐപിഎല്‍ ടീമിനെ തെരഞ്ഞെടുത്തു.

guest Rajesh-M-C | Lipi 31 May 2023, 6:44 pm

ഹൈലൈറ്റ്:

  • യശസ്വി ജയ്‌സ്വാളിനെ ഓപ്പണറാക്കി യൂസഫ് പഠാന്‍
  • യശസ്വിയെ തഴഞ്ഞ് ഡു പ്ലസിസിനെ ഓപ്പണറാക്കി ഇര്‍ഫാന്‍
  • രണ്ട് ടീമിലും ഇടം നേടി മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Suryakumar yadav
വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും
ന്യൂഡല്‍ഹി: ഐപിഎല്‍ 2023 (IPL 2023) ഫൈനല്‍ ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങളാല്‍ ആരാധകരെ കോരിത്തരിപ്പിച്ചിട്ടുണ്ട്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കി. പുതിയ കളിക്കാരും വെറ്ററന്മാരുമെല്ലാം നിറഞ്ഞുകളിച്ച സീസണിലെ മികച്ച പ്ലേയിംഗ് ഇലവനുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യൂസഫ് പഠാനും (Yusuf Pathan) ഇര്‍ഫാന്‍ പഠാനും (Irfan Pathan).
സീസണിലെ എമര്‍ജിംഗ് പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്സ്വാളിനെ (625 റണ്‍സ്) (Yashasvi Jaiswal) യൂസഫ് തന്റെ ഓപ്പണറായി തിരഞ്ഞെടുത്തപ്പോള്‍ മറ്റൊരു ഓപ്പണര്‍ ഓറഞ്ച് ക്യാപ്പ് ഹോള്‍ഡര്‍ ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്‍ (890 റണ്‍സ്) ആണ്. ആര്‍സിബി ബാറ്റര്‍ വിരാട് കോഹ്ലി (639 റണ്‍സ്) മൂന്നാം സ്ഥാനത്തും മുംബൈയുടെ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തുമാണ്.


കെകെആറിന്റൈ റിങ്കു സിംഗ് അഞ്ചാം സ്ഥാനത്ത് കൡുമ്പോള്‍ എല്‍എസ്ജിയുടെ നിക്കോളാസ് പൂരനാണ് വിക്കറ്റ് കീപ്പര്‍. സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയും ഗുജറാത്തിന്റെ റാഷിദ് ഖാനുമാണ് യൂസഫിന്റെ ടീമിലെ രണ്ട് സ്പിന്നര്‍മാര്‍. പേസര്‍മാരായി ആര്‍സിബിയുടെ മുഹമ്മദ് സിറാജ്, ഗുജറാത്തിന്റെ മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവരും ഇടംപിടിച്ചപ്പോള്‍ ഇംപാക്ട് പ്ലെയര്‍ സിഎസ്‌കെ താരം മതീഷ പതിരണയാണ്.

ഇര്‍ഫാന്റെ ടീമില്‍ ഫാഫ് ഡു പ്ലെസിസിനെയാണ് യശസ്വി ജയ്സ്വാളിന് പകരം ഓപ്പണറായി തിരഞ്ഞെടുത്തത്. ആര്‍സിബിക്കുവേണ്ടി താരം 730 റണ്‍സ് നേടിയിരുന്നു. കൂടാതെ വിക്കറ്റ് കീപ്പറായി നിക്കോളാസ് പൂരന് പകരം ഹെന്റിച്ച് ക്ലാസനെയും തിരഞ്ഞെടുത്തു.

ധോണിയെ നൈസായി ഒഴിവാക്കി, ഐപിഎൽ ഈ സീസണിലെ മികച്ച ഇലവനുമായി സുരേഷ് റെയ്‌ന

ക്ലാസെന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച ചില ഇന്നിംഗ്‌സുകള്‍ കാഴ്ചവെച്ചിരുന്നു. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹെന്റിച്ച് ക്ലാസെന്‍, റിങ്കു സിംഗ്, രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍ എന്നിവരാണ് ഇര്‍ഫാന്റെ മറ്റു കളിക്കാര്‍. കൂടാതെ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവരും ഉള്‍പ്പെടുന്നു. മതീഷ പതിരണയാണ് ഇംപാക്റ്റ് പ്ലെയര്‍.

ഐപിഎല്ലിലെ അവാര്‍ഡുകള്‍ ആര്‍ക്കൊക്കെ? മികച്ച ക്യാച്ച്, സൂപ്പര്‍ സ്‌ട്രൈക്കര്‍, ഫെയര്‍പ്ലേ, എല്ലാമറിയാം
ഐപിഎല്ലില്‍ ഏറ്റവും മികച്ച സീസണിലൂടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് കടന്നുപോയത്. അതുകൊണ്ടുതന്നെ ഏവരുടേയും പ്ലേയിംഗ് ഇലവനല്‍ താരം ഇടംപിടിച്ചു. ലീഗില്‍ ആദ്യമായി 600 റണ്‍സ് കടന്ന താരം 604 റണ്‍സാണ് ആകെ നേടിയത്. സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് നിരയുടെ നെടുംതൂണായിരുന്ന ഹെന്റിച്ച് ക്ലാസന്‍ 448 റണ്‍സ് നേടുകയുണ്ടായി. അതേസമയം, മറ്റു ഹൈദരാബാദ് കളിക്കാര്‍ക്ക് തിളങ്ങാനായില്ല.

Read Latest Sports News And Malayalam News
ഓതറിനെ കുറിച്ച്
ശ്രീജിത്ത് ടി
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീജിത്ത് കഴിഞ്ഞ 11 വർഷമായി പ്രിൻറ് - ഓൺലൈൻ മേഖലകളിൽ മാധ്യമപ്രവർത്തകനാണ്. സമയം മലയാളത്തിൽ സോഷ്യൽ മീഡിയ, ജനറൽ ന്യൂസ്, സ്പോർട്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമാണ് ഇഷ്ടവിഷയങ്ങൾ. 'ചിത്രപുസ്തകത്തിലെ യാത്രികർ' എന്ന ശ്രീജിത്തിൻെറ ആദ്യനോവൽ ഗ്രീൻ ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓൺലൈനിലും ആനുകാലികങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്