ആപ്പ്ജില്ല

ആ താരങ്ങൾ ഐപിഎല്ലിന് പൂർണമായും ലഭ്യമാകുമോ എന്നുറപ്പില്ല; ആശങ്കയിൽ ഫ്രാഞ്ചൈസികൾ

ഐപിഎൽ ലേലത്തിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങൾ പൂർണമായും പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ

Samayam Malayalam 2 Feb 2022, 11:45 am

ഹൈലൈറ്റ്:

  • ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങൾക്ക് കുറച്ച് ഐപിഎൽ മത്സരങ്ങൾ നഷ്ടമായേക്കും
  • കാരണം അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്ക്
  • ഫ്രാഞ്ചൈസികൾക്ക് ആശങ്ക
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ipl franchises uncertain over the full time availability of england and australian players
ആ താരങ്ങൾ ഐപിഎല്ലിന് പൂർണമായും ലഭ്യമാകുമോ എന്നുറപ്പില്ല; ആശങ്കയിൽ ഫ്രാഞ്ചൈസികൾ
പതിനഞ്ചാം എഡിഷ‌ൻ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടിക ഇന്നലെയാണ് ബിസിസിഐ പുറത്ത് വിട്ടത്. ‌വിവിധ രാജ്യങ്ങളിൽ നിന്നായി മൊത്തം 590 താരങ്ങളായിരുന്നു ഈ ലിസ്റ്റിൽ ഇടം പിടിച്ചത്. എന്നാൽ ഐപിഎൽ ലേലത്തിനായുള്ള അന്തിമ പട്ടിക പുറത്ത് വന്നെങ്കിലും ലീഗിൽ പങ്കെടുക്കുന്ന 10 ഫ്രാഞ്ചൈസികളും വലിയ ആശങ്കയിലാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിലെ താരങ്ങൾ സീസണിൽ പൂർണമായും ലഭ്യമാകുമോയെന്ന കാര്യത്തിൽ ഉറപ്പ് വരാത്തതാണ് ഈ ആശങ്കയ്ക്ക് കാരണം.
ഐപിഎൽ ലേലത്തിനായുള്ള അന്തിമ പട്ടികയിൽ ഇക്കുറി 47 ഓസ്ട്രേലിയൻ താരങ്ങളും, 24 ഇംഗ്ലണ്ട് താരങ്ങളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ഇരു രാജ്യങ്ങളുടേയും ദേശീയ ടീമിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങൾ ഐപിഎൽ സീസണിൽ ഇക്കുറി ആദ്യാവസാനം കളിക്കാനുണ്ടാകുമോ എന്നതിലാണ് വ്യക്തത വന്നിട്ടില്ലാത്തത്. മാർച്ച് അവസാനം ആരംഭിച്ച് മെയ് അവസാനം വരെ നീണ്ടു നിൽക്കുന്ന വിധത്തിലാകും ഇക്കുറി ഐപിഎല്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

Also Read : മലയാളി @2022 ഐപിഎല്‍ മെഗാ താര ലേലം; കേരളത്തില്‍നിന്ന് 13 കളിക്കാര്‍ അന്തിമ പട്ടികയില്‍

എന്നാൽ മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ ഓസ്ട്രേലിയൻ ടീം പാകിസ്ഥാനിൽ ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഐപിഎല്ലിൽ കളിക്കുന്ന താരങ്ങളെ ഓസ്ട്രേലിയ പാകിസ്ഥാൻ പര്യടനത്തിനുള്ള തങ്ങളുടെ ടീമിലും ഉൾപ്പെടുത്തിയാലാകും ഓസീസ് താരങ്ങളെ സ്വന്തമാക്കുന്ന ഫ്രാഞ്ചൈസികൾക്ക് പണി കിട്ടുക. ഈ പരമ്പര കഴിഞ്ഞ് ഓസീസ് താരങ്ങൾ ഇന്ത്യയിലെത്തുമ്പോളേക്ക് കുറഞ്ഞത്‌ സീസണിന്റെ ആദ്യ പത്ത്‌ ദിവസങ്ങളെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. വൻതുക മുടക്കി ഓസീസ് താരങ്ങളെ സ്വന്തമാക്കുന്ന ഫ്രാഞ്ചൈസികൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും.

അതേ സമയം ഐപിഎൽ അവസാനിക്കുന്നതിന് തൊട്ടു പിന്നാലെ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് താരങ്ങൾ സീസൺ അവസാനം വരെ ലീഗിൽ കളിക്കാനുണ്ടായേക്കില്ല‌ സൂചനകൾ ശക്തമാക്കിയിരിക്കുന്നത്. ആഷസ് ടെസ്റ്റിൽ ഇക്കുറി നാണം കെട്ട പരാജയം ഏറ്റു വാങ്ങിയ ഇംഗ്ലണ്ട്, ടെസ്റ്റ് ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചു വരവാണ് നിലവിൽ ലക്ഷ്യം വെക്കുന്നത്. അത് കൊണ്ടു തന്നെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള തയ്യാറെടുപ്പുകൾക്കായി മെയ് പകുതിയോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്, തങ്ങളുടെ താരങ്ങളെ ഐപിഎല്ലിൽ നിന്ന് മടക്കി വിളിച്ചേക്കും. ഇങ്ങനെ സംഭവിച്ചാൽ ഇക്കുറി പ്ലേ ഓഫ് ഉൾപ്പെടെയുള്ള‌ നിർണായക മത്സരങ്ങളിൽ ഇംഗ്ലണ്ട് ദേശീയ താരങ്ങളുണ്ടായേക്കില്ല. ഓസ്ട്രേലിയ, ഇംഗ്ലണ്ട് താരങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന അനിശ്ചിതത്വത്തിലുള്ള ആശങ്ക ഫ്രാഞ്ചൈസികൾ ബിസിസിഐയെ അറിയിച്ചു കഴിഞ്ഞതായും. ഉടൻ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നുമാണ് സൂചനകൾ.

ഐപിഎല്‍ ലേലത്തില്‍ ക്രിസ് ഗെയ്‌ലിനെ സ്വന്തമാക്കാന്‍ രണ്ടു ടീമുകള്‍ തയ്യാറായിരുന്നു; ആശ്ചര്യപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്
ഐപിഎൽ ലേലത്തിനുള്ള പ്രധാന ഇംഗ്ലണ്ട് താരങ്ങൾ - ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ഓയിൻ മോർഗൻ, ലിയാം ലിവിംഗ്സ്റ്റൺ, അലക്സ് ഹെയിൽസ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ഡേവിഡ് മലാൻ, മാർക്ക് വുഡ്, സാം ബില്ലിംഗ്സ്.

ഐപിഎൽ ലേലത്തിനുള്ള പ്രധാന ഓസ്ട്രേലിയൻ താരങ്ങൾ -
പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മിച്ചൽ മാർഷ്, മാത്യു വേഡ്, ജോഷ് ഹേസൽവുഡ്, ആദം സാമ്പ, ആരോൺ ഫിഞ്ച്, ക്രിസ് ലിൻ, മാർനസ് ലബുഷെയ്ൻ, മോയിസസ് ഹെൻറിക്വസ്, ബെൻ കട്ടിംഗ്, ജെയിംസ് ഫോക്ക്നർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്