ആപ്പ്ജില്ല

ഒരു സിക്സർ മതി ഗെയിലിന് ഈ അപൂർവ റെക്കോർഡ് സ്വന്തമാക്കാൻ

രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് കളിക്കളത്തിൽ ഇറങ്ങുമ്പോൾ ക്രിസ് ഗെയിൽ ഒരു വമ്പൻ റെക്കോർഡിന് തൊട്ടടുത്താണ്. കിങ്സ് ഇലവൻ പഞ്ചാബിൻെറ വെടിക്കെട്ട് താരമാണ് അദ്ദേഹം.

Samayam Malayalam 25 Mar 2019, 5:47 pm

ഹൈലൈറ്റ്:

  • 4000 റൺസ് തികയ്ക്കാൻ ഗെയിൽ
  • ഐപിഎല്ലിൽ ഈ റെക്കോർഡ് നേടുന്ന രണ്ടാമത്തെ വിദേശതാരമാവും അദ്ദേഹം
  • പഞ്ചാബിൻെറ വെടിക്കെട്ട് ബാറ്റ്സ്മാനാണ് ഗെയിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Gayle
ജെയ്പൂർ: ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിൻെറ വെടിക്കെട്ട് താരമാണ് ക്രിസ് ഗെയിൽ. രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് കളിക്കളത്തിൽ ഇറങ്ങുമ്പോൾ താരം ഇന്ന് ഒരു വമ്പൻ റെക്കോർഡിന് തൊട്ടടുത്താണ്. ഐപിഎല്ലിൽ 4000 റൺസ് എന്ന നാഴികക്കല്ല് നേടാൻ ഗെയിലിന് വെറും ആറ് റൺസ് മാത്രം മതി.
ഐപിഎല്ലിൽ ഡേവിഡ് വാർണറിന് ശേഷം 4000 തികയ്ക്കാൻ പോവുന്ന രണ്ടാമത്തെ താരമാണ് ഗെയിൽ. ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, വിരാട് കോഹ്ലി, എംഎസ് ധോണി, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവർ റോബിൻ ഉത്തപ്പ, ഗംഭീർ എന്നിവർ ഐപിഎല്ലിൽ 4000 റൺസ് നേടിയവരാണ്.

ഗെയിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി മിന്നുന്ന ഫോമിലാണ് കളിച്ചത്. ഇത് ഐപിഎല്ലിലും ആവർത്തിക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു. ഇന്ന് വൈകീട്ട് എട്ടിനാണ് പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്