ആപ്പ്ജില്ല

രാഹുലും പാണ്ഡ്യയും ജഴ്സി കൈമാറിയതിന് പിന്നിലെ കാരണം ഇതാണ്!

ഹാർദിക് പാണ്ഡ്യയും രാഹുലും ജഴ്സികൾ പരസ്പരം കൈമാറി കൊണ്ട് ക്രിക്കറ്റിൽ ഇത് വരെ കാണാത്ത പുതിയ സൗഹൃദരീതിക്ക് തുടക്കമിട്ടു

Samayam Malayalam 18 May 2018, 2:29 pm
മുംബൈ: എെപിഎല്ലിലെ ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരുന്നു കിങ്സ് ഇലവൻ പഞ്ചാബും മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന പോരാട്ടം. 94 റൺസെടുത്ത് മിന്നുന്ന പ്രകടനം കാഴ്ച വെച്ചിട്ടും കെ.എൽ.രാഹുലിന് പഞ്ചാബിനെ വിജയത്തിൽ എത്തിക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ ഏറെ നിരാശനായിരുന്നു രാഹുൽ.
Samayam Malayalam RahulPandya1


മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യയും രാഹുലും ജഴ്സികൾ പരസ്പരം കൈമാറി കൊണ്ട് ക്രിക്കറ്റിൽ ഇത് വരെ കാണാത്ത പുതിയ
സൗഹൃദരീതിക്ക് തുടക്കമിട്ടു.

ക്രിക്കറ്റിൽ സ്പോർട്സമാൻ സ്പിരിറ്റിൻെറ പുതിയ അധ്യായമാണ് ഇരുവരും എഴുതി ചേർത്തത്. കളിക്കാർ തമ്മിൽ ജഴ്സികൾ കൈമാറുന്ന ഫുട്ബോളിലെ രീതി ക്രിക്കറ്റിലും പിന്തുടരാനാണ് ഇരുവരുടെയും ഇങ്ങനെ ചെയ്തത്. ഫുട്ബോളിലെ പോലെ ക്രിക്കറ്റിലും ഈ രീതി പിന്തുടരണമെന്നും പാണ്ഡ്യയും രാഹുലും പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്