ആപ്പ്ജില്ല

ചെന്നൈയ്ക്കുവേണ്ടി ഈ മലപ്പുറംകാരൻ ഇന്ന് ബോളെറിയും

മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി കെ എം ആസിഫിന് ഇതുവരെ ഫൈനൽ ഇലവനിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.

Samayam Malayalam 30 Apr 2018, 8:40 pm
മലയാളി പേസർ കെ.എം ആസിഫ് ചെന്നൈയ്ക്കായി ആദ്യമായി ഇന്ന് കളിക്കളത്തിലിറങ്ങുന്നു. ആസിഫിന്‍റെ ആദ്യ ഐപിഎൽ മത്സരമാണിത് . മലപ്പുറം എടവണ്ണ സ്വദേശിയാണ് ആസിഫ്. ഐ പി എല്ലില്‍ ചെന്നൈ ടീം സ്വന്തമാക്കിയ ഫാസ്റ്റ് ബൗളര്‍ എടവണ്ണ കുണ്ടുതോട് സ്വദേശി കെ എം ആസിഫിന് ഇതുവരെ ഫൈനൽ ഇലവനിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.
Samayam Malayalam asi



പുതുമുഖ മലയാളി താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരമാണ് മലപ്പുറത്തുകാരനായ കെ എം ആസിഫ്. 20 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് ചെന്നൈ ടീമിലെത്തിച്ചത്. ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറാത്ത താരത്തിന് ഗുണമായത്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി 2 മത്സരങ്ങളില്‍ നിന്ന് 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ പ്രകടനമാണ്. പരിക്കേറ്റ ദീപക് ചഹാറിന് പകരമാണ് ആസിഫ് എത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്