ആപ്പ്ജില്ല

അവൻ ഇന്ന് കളിച്ചേക്കും; മുബൈ ആരാധകർക്ക് സന്തോഷവാർത്ത

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മുംബൈയെ സംബന്ധിച്ചിടത്തോളം നിർണായകമല്ല

Samayam Malayalam 5 May 2019, 7:03 pm
മുംബൈ: ഐപിഎൽ 12ാം സീസണിലെ തങ്ങളുടെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മുംബൈയെ സംബന്ധിച്ചിടത്തോളം നിർണായകമല്ല. മുംബൈ നേരത്തെ തന്നെ പ്ലേ ഓഫ്ൽ ഇടം പിടിച്ചിട്ടുണ്ട്.
Samayam Malayalam Yuvi


കൊൽക്കത്തക്കെതിരായ മത്സരത്തിൽ ആരാധകരുടെ പ്രിയതാരം യുവരാജ് സിങ് കളിക്കുമെന്നാണ് സൂചന. ഈ സീസണിൽ ഏറെ പ്രതീക്ഷയോടെയാണ് യുവരാജിൻെറ പ്രകടനം ആരാധകർ കാത്തിരുന്നത്. നാല് മത്സരങ്ങൾ കളിച്ച യുവരാജ് ഒരു ഫിഫ്ടി അടക്കം 98 റൺസും നേടിയിരുന്നു.

എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ഐപിഎല്ലിൽ ആർക്കും വേണ്ടാതിരുന്ന യുവിയെ മുംബൈ ഇന്ത്യൻസ് ടീമിലെടുക്കുകയായിരുന്നു. ലീഗിലെ ഗ്രൂപ്പ് സ്റ്റേജിൽ യുവരാജിൻെറ പ്രകടനം കാത്തിരിക്കുകയാണ് ആരാധകർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്