ആപ്പ്ജില്ല

രോഹിത്തിന്‍റെ ക്യാച്ചെടുത്ത കാണിക്ക് ഒരു ലക്ഷം സമ്മാനം

കാണികള്‍ക്കും പണം ലഭ്യമാകുന്ന പുതിയ പരിപാടി അവതരിപ്പിച്ചിരിക്കുകയുമാണ് ഐപിഎല്ലിൽ

Samayam Malayalam 18 Apr 2018, 10:57 pm
പരസ്യവും പ്രതിഫലതുകയായുമൊക്കെ കോടികളാണ് ഐപിഎല്ലില്‍ ഒഴുകുന്നത്. ഇപ്പോഴിതാ കളി കാണാനെത്തുന്ന കാണികള്‍ക്കും പണം ലഭ്യമാകുന്ന പുതിയ പരിപാടി അവതരിപ്പിച്ചിരിക്കുകയുമാണ് ഐപിഎല്ലിൽ.
Samayam Malayalam ro


കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മുംബൈ ടീം നായകന്‍ രോഹിത് ശര്‍മ്മ ബാറ്റ് ചെയ്യുന്നു. 49 പന്തില്‍ നിന്നും 84 റണ്‍സായിരുന്നു അപ്പോള്‍ രോഹിതിന്റെ സമ്പാദ്യം. കോറി ആന്റേഴ്‌സണ്‍ എറിഞ്ഞ പന്ത് രോഹിത് കവറിലൂടെ പടുകൂറ്റന്‍ സിക്‌സറാക്കി മാറ്റുകയായിരുന്നു. ബാംഗ്ലൂര്‍ ഫീല്‍ഡര്‍മാരുടെ തലയ്ക്ക് മുകളിലൂടെ പറന്നു പോയ പന്ത് ഗ്യാലറിയില്‍ നിന്നിരുന്ന കാണികളിലൊരാള്‍ കൈപ്പിടിയിലൊതുക്കി. അതും ഒറ്റക്കയ്യില്‍. ഈ ക്യാച്ച് ആരാധകന് നേടി കൊടുത്തത് ഒരു ലക്ഷം രൂപയാണ്.

ടാറ്റ നെക്‌സിന്റെ ഫാന്‍ ക്യാച്ച് അവാര്‍ഡാണ് ആരാധകന് ലഭിച്ചത്. ഗ്യാലറിയില്‍ നിന്നും ഒറ്റക്കയ്യില്‍ ക്യാച്ചെടുക്കുന്ന ആരാധകര്‍ക്കുള്ളതാണ് ഈ പുതിയ അവാര്‍ഡ്. നേരത്തെ ബിഗ് ബാഷ് ലീഗില്‍ പരീക്ഷിച്ചിട്ടുള്ളതാണ് ഈ പുരസ്‌കാരം. കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 46 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം നേടുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്