ആപ്പ്ജില്ല

ബാംഗ്ലൂ‍ർ തിരിച്ച് വന്നേ, കോലി ക്യാച്ച് വിടുന്നു; ബാറ്റിങ് നിര മാർച്ച് നടത്തുന്നു, ബൗള‍ർമാർ തല്ല് വാങ്ങുന്നു - ആർസിബിക്ക് ട്രോളുകൾ!!

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ദയനീയ തോൽവിയേറ്റു വാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 97 റൺസിനാണ് പരാജയം.

Samayam Malayalam 25 Sept 2020, 11:17 am
ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീമാണ് ആർസിബി. എന്നാൽ വലിയ പേരുകാരുമായ വന്ന് തോൽക്കുന്ന രീതി ആർസിബി ഇപ്പോഴും പിന്തുടരുകയാണ്. കോലിയും ഡി വില്ലിയേഴ്സും ആരോൺ ഫിഞ്ചും ചാഹലും സ്റ്റെയിനുമടങ്ങുന്ന നിര 97 റൺസിനാണ് പഞ്ചാബിനോട് തോറ്റത്. സെഞ്ച്വറിയുമായി കെഎൽ രാഹുൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ. രാഹുലിൻെറ രണ്ട് ക്യാച്ചുകൾ കോലി കൈവിട്ടു. ബാറ്റിങിൽ നേടിയതാവട്ടെ വെറും 1 റൺസ്. മത്സരശേഷം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾ കാണാം.
Samayam Malayalam most hilarious and funniest memes after rcb kxip ipl 2020
ബാംഗ്ലൂ‍ർ തിരിച്ച് വന്നേ, കോലി ക്യാച്ച് വിടുന്നു; ബാറ്റിങ് നിര മാർച്ച് നടത്തുന്നു, ബൗള‍ർമാർ തല്ല് വാങ്ങുന്നു - ആർസിബിക്ക് ട്രോളുകൾ!!


ആദ്യം വിജയിച്ചെന്നേയുള്ളൂ...

ആദ്യമത്സരത്തിൽ സൺറൈസേഴ്സിനെ പരാജയപ്പെടുത്തിയാണ് ആർസിബി തുടങ്ങിയത്. എന്നാൽ ഇപ്പോഴാണ് ശരിക്കും ടീം തിരിച്ചുവന്നതെന്നാണ് ആരാധകർ പറയുന്നത്.

കടപ്പാട്: Abin Anson Antony (ട്രോൾ ക്രിക്കറ്റ് മലയാളം)

രാഹുൽ തകർത്തു

ദയനീയ തോൽവി

കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്താണ് ബാംഗ്ലൂർ ഫിനിഷ് ചെയ്തത്. ഇത്തവണ രണ്ടാം മത്സരം തോറ്റിരിക്കുന്നത് 97 റൺസിനാണ്.

കടപ്പാട്: ansif mohd (ട്രോൾ ക്രിക്കറ്റ് മലയാളം)

നാണക്കേടാണ് കോലി...

പഴയ ബാംഗ്ലൂർ തന്നെ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നേടിയത് 20 ഓവറിൽ 206 റൺസാണ്. പേരുകേട്ട ആർസിബി ബാറ്റിങ് നിരയാവട്ടെ പൊരുതിപോലും നോക്കാതെ 109 റൺസിന് പുറത്തായി.

കടപ്പാട്: Archana PS (ട്രോൾ ക്രിക്കറ്റ് മലയാളം)

ആരാധകർ നിരാശയിൽ

സ്റ്റെയ്ൻ തല്ലുവാങ്ങി

ടീമിലെ പഴയ പുലിക്കുട്ടി ഡെയ്ൽ സ്റ്റെയ്ൻ നന്നായി തല്ലുവാങ്ങുന്ന കാഴ്ചയാണ് കണ്ടത്. 4 ഓവറിൽ 57 റൺസാണ് വഴങ്ങിയത്.

കടപ്പാട്: Arun kumar (ട്രോൾ ക്രിക്കറ്റ് മലയാളം)

കടലാസു പുലികൾ...

രണ്ട് ക്യാച്ച് വിട്ട് കോലി

ഫീൽഡിൽ ആർസിബി നായകൻ വിരാട് കോലിക്ക് ഏറ്റവും മോശം ദിവസമായിരുന്നു. കെഎൽ രാഹുലിൻെറ രണ്ട് ക്യാച്ചുകളാണ് കോലി നിലത്തിട്ടത്.

കടപ്പാട്: Ashik paranjil (ട്രോൾ ക്രിക്കറ്റ് മലയാളം)

കോലി പെട്ടെന്ന് പുറത്തായി

രാഹുൽ നേടിയ റൺസ് നേടിയില്ല!

കെഎൽ രാഹുൽ ഒറ്റയ്ക്ക് നേടിയതിനേക്കാൾ 22 റൺസ് കുറവാണ് ആർസിബി നേടിയത്. രാഹുൽ 132 റൺസ് നേടിയപ്പോൾ ബാംഗ്ലൂർ നേടിയത് 109 റൺസ്.

കടപ്പാട്: mohd meharoof (ട്രോൾ ക്രിക്കറ്റ് മലയാളം)

ഫീൽഡിങിൽ പണിപാളി

കോലി പിന്നിലേക്ക് നയിച്ചു?

ക്യാപ്റ്റനെന്ന നിലയിലും ബാറ്റിങിലും കോലി ദയനീയ പരാജയമായിരുന്നു. ഐപിഎല്ലിലെ രണ്ട് മത്സരങ്ങളിലും കോലിക്ക് ബാറ്റിങിൽ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല.

കടപ്പാട്: rakesh kalakkara (ട്രോൾ ക്രിക്കറ്റ് മലയാളം)

ഈസി ക്യാച്ചായിരുന്നു

10 വിക്കറ്റും പോയി

പേരുകേട്ട ബാറ്റിങ് നിരയാണ് ആർസിബിയുടേത്. പഞ്ചാബിനെതിരെ 17 ഓവറിലാണ് എല്ലാവരും പുറത്തായത്. 30 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ടോപ് സ്കോറർ.

കടപ്പാട്: Shafi K (ട്രോൾ ക്രിക്കറ്റ് മലയാളം)

രാഹുലെന്ന ഹീറോ

കെഎൽ രാഹുലായിരുന്നു മത്സരത്തിലെ ഹീറോ. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫോം തുടരുകയാണ് താരം. ഈ സീസൺ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരിലാക്കി.

കടപ്പാട്: ട്രോൾ ക്രിക്കറ്റ് മലയാളം

പുലി പതുങ്ങിയതല്ല

14 ഫോറും ഏഴ് സിക്സും അടങ്ങിയതായിരുന്നു രാഹുലിൻെറ ഇന്നിങ്സ്. ഓപ്പണറായിറങ്ങി 132 റൺസ് നേടി പുറത്താവാതെ നിൽക്കുകയും ചെയ്തു.

കടപ്പാട്: ട്രോൾ ക്രിക്കറ്റ് മലയാളം

ദയനീയമായിപ്പോയി...

ആദ്യമത്സരം വിജയിച്ച ആർസിബി രണ്ടാം മത്സരത്തിൽ വലിയ പ്രതീക്ഷയോടെയാണ് കളിച്ചത്. ഇത്ര ദയനീയ തോൽവിയാണ് വരാനിരിക്കുന്നതെന്ന് ആരും കരുതിയതല്ല.

കടപ്പാട്: അഖിൽ മാലൂർ (ട്രോൾ ക്രിക്കറ്റ് മലയാളം)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്