മുംബൈ ജയിക്കുമ്പോൾ എന്തോ...
മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് പുറത്തായിരിക്കുകയാണ്. ലീഗിലെ നിലവിലെ ജേതാക്കളാണ് മുംബൈ.
ട്രോളിന് കടപ്പാട്: Adithyann Ajayakumar (ട്രോൾ ക്രിക്കറ്റ് മലയാളം)
രോഹിത് ഡക്കായി
രോഹിത് ശർമ ഐപിഎല്ലിൽ മോശം ഫോമിലാണ് കളിക്കുന്നത്. പരിക്ക് മാറിയെത്തിയ ശേഷം കളിച്ച രണ്ടാമത്തെ മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് താരം പുറത്തായത്.
ട്രോളിന് കടപ്പാട്: Ajay Aju (ട്രോൾ ക്രിക്കറ്റ് മലയാളം)
ഇഷൻ കിഷൻ പൊളിയാണ്...
സ്ഥിരതയാർന്ന പ്രകടനവുമായി ഇഷൻ കിഷൻ ആരാധകരുടെ ഹൃദയത്തിൽ കയറിയിരിക്കുകയാണ്. ഡൽഹിക്കെതിരെ 30 പന്തിൽ നിന്ന് 55 റൺസുമായി പുറത്താവാതെ നിന്നു.
ട്രോളിന് കടപ്പാട്: Ajay Aju (ട്രോൾ ക്രിക്കറ്റ് മലയാളം)
പർപ്പിൾ ക്യാപ്പ് നീയെടുത്തോ...
ഡൽഹിക്കെതിരായ 4 വിക്കറ്റ് പ്രകടനത്തോടെ കഗിസോ റബാഡയെ മറികടന്ന് ബുംറ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി.
ട്രോളിന് കടപ്പാട്: Amal M M (ട്രോൾ ക്രിക്കറ്റ് മലയാളം)
പാർട്ണർഷിപ്പ് തകർത്ത് തരാം...
ക്യാപ്റ്റൻെറ വിശ്വാസം കാക്കുന്ന പ്രകടനമാണ് ബുംറ നടത്തിയത്. തുടക്കത്തിൽ തന്നെ ബുംറയും ബോൾട്ടും ചേർന്നുള്ള കൂട്ടുകെട്ട് ഡൽഹിയെ തകർത്ത് കളഞ്ഞു.
ട്രോളിന് കടപ്പാട്: Anandu Kaimal (ട്രോൾ ക്രിക്കറ്റ് മലയാളം)
Also Read: ആക്രമണത്തിൽ പ്രതിരോധം സമന്വയിപ്പിക്കുന്ന ജീനിയസ്; വിരാട് ലെജൻഡ് കോലി!!
ഒന്നാമൻ ബുംറ...
ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ഇന്ത്യൻ ബോളറായി ബുംറ മാറി. സീസണിൽ ഇത് വരെ 27 വിക്കറ്റുകളാണെടുത്തത്.
ട്രോളിന് കടപ്പാട്: Arjun Narayanan (ട്രോൾ ക്രിക്കറ്റ് മലയാളം)
ആർസിബിയുടെ അവസ്ഥ...
അവസാനം കളിച്ച നാല് മത്സരം പരാജയപ്പെട്ടാണ് ആർസിബിയുടെ പ്ലേ ഓപ് പ്രവേശം. ഹൈദരാബാദിനെതിരെ അവർക്ക് എളുപ്പമാവില്ല...
ട്രോളിന് കടപ്പാട്: Edward John (ട്രോൾ ക്രിക്കറ്റ് മലയാളം)
ഞങ്ങളെ പറ്റിച്ചല്ലേ...
ഹൈദരാബാദിനെതിരെ മുംബൈ തോറ്റതാണ് കെകെആർ പ്ലേ ഓഫ് കാണാതെ പുറത്താവാൻ കാരണമായത്. ബുംറയും ബോൾട്ടും മത്സരത്തിൽ കളിച്ചിരുന്നില്ല.
ട്രോളിന് കടപ്പാട്: Harishankar (ട്രോൾ ക്രിക്കറ്റ് മലയാളം)
അത് ഞങ്ങൾ നോക്കിക്കോളാം...
ബുംറയും ബോൾട്ടും തുടക്കത്തിൽ മത്സരിച്ചാണ് വിക്കറ്റെടുത്തത്. ബോൾട്ട് പരിക്കേറ്റ് മാറിനിൽക്കുമ്പോഴേക്കും ഡൽഹിയുടെ പ്രധാന വിക്കറ്റുകളൊക്കെ വീണിരുന്നു.
ട്രോളിന് കടപ്പാട്: Jijo Thomas (ട്രോൾ ക്രിക്കറ്റ് മലയാളം)
ഡക്കുകളുടെ പടയോ...
ഡൽഹിയുടെയും മുംബൈയുടെയും നിരവധി ബാറ്റ്സ്മാൻമാരാണ് ഡക്കായത്. ഗോൾഡൻ ഡക്കായി മുംബൈ നായകൻ രോഹിത് ശർമയാണ് മാതൃക കാണിച്ചത്.
ട്രോളിന് കടപ്പാട്: Rithik Ram Kr (ട്രോൾ ക്രിക്കറ്റ് മലയാളം)
ബുംറ ഇവിടെ വരൂ...
ഡൽഹിയെ തകർച്ചയിൽ നിന്ന് കരകയറ്റിയ സ്റ്റോയ്നിസിനെ പുറത്താക്കിയതും ജസ്പ്രീത് ബുംറയാണ്. 65 റൺസാണ് സ്റ്റോയ്നിസ് നേടിയത്.
ട്രോളിന് കടപ്പാട്: Yazzr Yazrr (ട്രോൾ ക്രിക്കറ്റ് മലയാളം)