ആപ്പ്ജില്ല

പാണ്ഡ്യയുടെ അവിശ്വസനീയ ഷോട്ട്; പൊള്ളാർഡ് പോലും കയ്യടിച്ചു

ഡൽഹി ക്യാപിറ്റൽസിനെതിരെ വെറും 15 പന്തിൽ നിന്ന് 32 റൺസാണ് അദ്ദേഹം നേടിയത്

Samayam Malayalam 18 Apr 2019, 11:47 pm
ന്യൂഡൽഹി: മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യ ഈ ഐപിഎല്ലിൽ മികച്ച ഫോമിലാണ്. അവസാന ഓവറുകളിൽ ടീമിൻെറ സ്കോർ ഉയർത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് നിർണായകമാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെ വെറും 15 പന്തിൽ നിന്ന് 32 റൺസാണ് അദ്ദേഹം നേടിയത്.
Samayam Malayalam H


ഈ പ്രകടനത്തിനിടെ ഒരു ഹെലികോപ്റ്റർ ഷോട്ടും പാണ്ഡ്യയുടെ ബാറ്റിൽ നിന്ന് പിറന്നു. ആരാധകരെ അമ്പരപ്പിച്ച ഷോട്ടായിരുന്നു അത്. മിന്നുന്ന ഷോട്ട് കണ്ട് കീറോൺ പൊള്ളാർഡ് പോലും കയ്യടിച്ചു.

ഡൽഹിക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 168 റൺസെടുത്തു. അവസാന ഓവറുകളിൽ പാണ്ഡ്യ സഹോദരങ്ങൾ നടത്തിയ ബാറ്റിങ് പ്രകടനമാണ് അവരെ മികച്ച നിലയിലെത്തിച്ചത്. കൃണാൽ പാണ്ഡ്യ 37 റൺസെടുത്ത് ടീമിൻെറ ടോപ് സ്കോററായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്