ആപ്പ്ജില്ല

Kolkata Knight Riders: കൊൽക്കത്തയെയും ഷാരൂഖിനെയും അഭിനന്ദിച്ച് പ്രീതി സിൻറ

മത്സരശേഷം കൊൽക്കത്ത ടീമിനെയും ഉടമ ഷാരൂഖ് ഖാനെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് ബോളിവുഡ് താരം പ്രീതി സിൻറ. പഞ്ചാബ് ടീമിൻെറ സഹഉടമ കൂടിയാണ് അവർ.

Samayam Malayalam 28 Mar 2019, 6:00 pm

ഹൈലൈറ്റ്:

  • കൊൽക്കത്തയെ അഭിനന്ദിച്ച് പ്രീതി സിൻറ
  • ഷാരൂഖ് ഖാനും ആശംസകൾ
  • 28 റൺസിനായിരുന്നു ഇന്നലെ പഞ്ചാബിൻെറ പരാജയം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam SRK
കൊൽക്കത്ത: ഐപിഎല്ലിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 28 റൺസിനായിരുന്നു പരാജയം. കരീബിയൻ ബാറ്റ്സ്മാൻ ആന്ദ്രേ റസ്സലിൻെറ വെടിക്കെട്ട് ബാറ്റിങാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്.
മത്സരശേഷം കൊൽക്കത്ത ടീമിനെയും ഉടമ ഷാരൂഖ് ഖാനെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് ബോളിവുഡ് താരം പ്രീതി സിൻറ. പഞ്ചാബ് ടീമിൻെറ സഹഉടമ കൂടിയാണ് അവർ. മത്സരം കാണാൻ ഇന്നലെ അവർ കൊൽക്കത്തയിലെത്തിയിരുന്നില്ല. ഷാരൂഖിനെ അഭിനന്ദിക്കുന്നുവെന്നും കൊൽക്കത്ത നന്നായി കളിച്ചുവെന്നും അവർ ട്വീറ്റ് ചെയ്തു.


കൊൽക്കത്ത നല്ല സ്കോറാണ് പടുത്തുയർത്തിയത്. എന്നാൽ നന്നായി ശ്രമിച്ചിട്ടും വിജയക്കാനായില്ലെന്നും അവർ ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്