ആപ്പ്ജില്ല

കളി നിയമം ഇത്തവണ അശ്വിനെ ചതിച്ചു; റസ്സലിൻെറ വിക്കറ്റ് അനുവദിച്ചില്ല

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മങ്കാദിങ് പ്രയോഗത്തിലൂടെ അശ്വിൻ ജോസ് ബട്ട്ലറെ പുറത്താക്കിയത് വിവാദമായിരുന്നു. ഇത്തവണ അശ്വിന് തന്നെയാണ് പണികിട്ടിയത്.

Samayam Malayalam 27 Mar 2019, 10:06 pm

ഹൈലൈറ്റ്:

  • റസ്സലിൻെറ വിക്കറ്റ് അമ്പയർ അനുവദിച്ചില്ല
  • അശ്വിൻെറ ഫീൽഡിങ് നിയന്ത്രണത്തിലെ പിഴവായിരുന്നു കാരണം
  • അമ്പയർ പന്ത് നോബോൾ വിളിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam 1
കൊൽക്കത്ത: കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറഞ്ഞ പോലെയായി കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ ആർ അശ്വിൻെ കാര്യം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മങ്കാദിങ് പ്രയോഗത്തിലൂടെ അശ്വിൻ ജോസ് ബട്ട്ലറെ പുറത്താക്കിയത് വിവാദമായിരുന്നു.
എന്നാൽ ഇത്തവണ അത്തരത്തിൽ മറ്റൊരു കളിനിയമം അശ്വിനെ തന്നെ വെട്ടിലാക്കി. കൊൽക്കത്തയും പഞ്ചാബും തമ്മിൽ നടന്ന മത്സരത്തിലെ 17ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. മുഹമ്മദ് ഷമി എറിഞ്ഞ പന്തിൽ കൊൽക്കത്ത ബാറ്റ്സ്മാൻ ആന്ദ്രേ റസ്സിലിൻെറ വിക്കറ്റ് തെറിച്ചു.

റസ്സൽ ഫീൽഡ് വിട്ട് മടങ്ങുമ്പോഴാണ് കാര്യങ്ങൾ മാറിയത്. അമ്പയർ പന്ത് നോബോൾ എന്ന് വിധിച്ചു. ഫീൽഡിലെ ഇൻസൈഡ് സർക്കിളിൽ മൂന്ന് ഫീൽഡർമാർ ഇല്ലാത്തതായിരുന്നു കാരണം. ക്രിക്കറ്റിലെ നിയമമാണിത്. ഫീൽഡ് നിയന്ത്രിക്കേണ്ട അശ്വിൻ തന്നെയാണ് ഇതിന് ഉത്തരവാദിയായത്.

ജീവൻ തിരിച്ച് കിട്ടിയ റസ്സൽ പിന്നീട് ആക്രമണകാരിയായി മാറി. ഒടുവിൽ 17 പന്തിൽ നിന്ന് 48 റൺസെടുത്താണ് അദ്ദേഹം മടങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്