ആപ്പ്ജില്ല

മങ്കാദിങ് അവിടെ കയ്യിൽ വെച്ചാൽ മതി; അശ്വിനോട് ധവാൻ

ഐപിഎല്ലിൽ വീണ്ടും കിങ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ.അശ്വിൻെറ മങ്കാദിങ് ശ്രമം

Samayam Malayalam 21 Apr 2019, 5:04 pm
ന്യൂഡൽഹി: ഐപിഎല്ലിൽ വീണ്ടും കിങ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ.അശ്വിൻെറ മങ്കാദിങ് ശ്രമം. ഇത്തവണ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖർ ധവനെതിരെയായിരുന്നു മങ്കാദിങിന് ശ്രമിച്ചത്. എന്നാൽ രസകരമായി ക്രീസിൽ മുട്ടു കുത്തി നിന്നാണ് ശിഖർ ധവാൻ ഇതിനോട് പ്രതികരിച്ചത്.
Samayam Malayalam Dhawan


അശ്വിൻ ബോളിങ് ആക്ഷൻ പൂർത്തിയാക്കുമ്പോൾ ധവാൻ ക്രീസിൽ തന്നെ ഉണ്ടായിരുന്നു. മത്സരത്തിൽ ശിഖർ ധവാൻ അർധശതകം നേടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ധവാൻ 41 പന്തിൽ നിന്ന് 56 റൺസെടുത്തു.


മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് അഞ്ച് വിക്കറ്റിന് കിങ്സ് ഇലവൻ പഞ്ചാബിനെ തോൽപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്